x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രധാനമന്ത്രിയുടെ വസതിക്കു സമീപമുള്ള ചേരികൾ ഒഴിപ്പിച്ചു


Published: June 15, 2026 02:33 AM IST | Updated: June 15, 2026 02:33 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള മൂ​​​ന്നു ചേ​​​രി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ പൊ​​​ളി​​​ച്ചു​​​നീ​​​ക്കി. ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

ഈ ​​​പ്ര​​​ദേ​​​ശ​​​ത്തെ ഏ​​​ക​​​ദേ​​​ശം 717 കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണു ചേ​​​രി പൊ​​​ളി​​​ച്ചു​​​മാ​​​റ്റാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.

ഡ​​​ൽ​​​ഹി ലൂ​​​ട്ട്യ​​​ൻ​​​സി​​​ലെ റേ​​​സ് കോ​​​ഴ്സ് മേ​​​ഖ​​​ല​​​യി​​​ലെ ഭാ​​​യ് റാം ​​​ക്യാ​​​ന്പ്, ഡി​​​ഐ​​​ഡി ക്യാ​​​ന്പ്, മ​​​സ്ജി​​​ദ് ക്യാ​​​ന്പ് എ​​​ന്നീ ചേ​​​രി​​​ക​​​ളാ​​​ണ് ഒ​​​ഴി​​​പ്പി​​​ച്ച​​​ത്. ബാ​​​ധി​​​ക്ക​​​പ്പെ​​​ട്ട കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പു​​​ന​​​ര​​​ധി​​​വാ​​​സം ഏ​​​ക​​​ദേ​​​ശം 45 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ ഡ​​​ൽ​​​ഹി ന​​​ഗ​​​ര​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​വ​​​രാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും. ഇ​​​വ​​​രി​​​ൽ കൂ​​​ടു​​​ത​​​ലും ദി​​​വ​​​സ​​​വേ​​​ത​​​ന തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​മാ​​​ണ്. ഇ​​​ക്കാ​​​ര​​​ണ​​​ങ്ങ​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ന​​​ഗ​​​ര​​​ത്തി​​​നു​​​പു​​​റ​​​ത്ത് പു​​​ന​​​ര​​​ധി​​​വാ​​​സം ഒ​​​രു​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി​​​യെ​​​ങ്കി​​​ലും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല.

പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച ഫ്ലാ​​​റ്റു​​​ക​​​ൾ വാ​​​സ​​​യോ​​​ഗ്യ​​​മ​​​ല്ലെ​​​ന്ന പ​​​രാ​​​തി​​​യും താ​​​മ​​​സ​​​ക്കാ​​​ർ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം ജ​​​ന​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന വി​​​ഷ​​​യ​​​ങ്ങ​​​ളെ​​​ല്ലാം പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി ഉ​​​ൾ​​​പ്പെ​​​ടെ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്തെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​ണു റേ​​​സ് കോ​​​ഴ്സ് മേ​​​ഖ​​​ല.

ഒ​​​ഴി​​​പ്പി​​​ച്ച ചേ​​​രി​​​ക​​​ൾ സ്ഥി​​​തി​​​ചെ​​​യ്തി​​​രു​​​ന്ന പ്ര​​​ദേ​​​ശം നി​​​ല​​​വി​​​ൽ ലാ​​​ൻ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ഫീ​​​സി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണു​​​ള്ള​​​ത്. വി​​​വി​​​ഐ​​​പി മേ​​​ഖ​​​ല​​​യു​​​ടെ സു​​​ര​​​ക്ഷ​​​യും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചേ​​​രി​​​ക​​​ൾ ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന പൊ​​​ളി​​​ച്ചു​​​നീ​​​ക്ക​​​ലി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യാ​​​ൽ നേ​​​രി​​​ടു​​​ന്ന​​​തി​​​ന് വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള പോ​​​ലീ​​​സ് സ​​​ന്നാ​​​ഹം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Tags : Prime Minister's residence evacuated Slums

Recent News

Corehub Up