പൂന: 2026 കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമിനെ എഎഫ്ഐ (അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രഖ്യാപിച്ചു.
22 പുരുഷന്മാരും 10 വനിതകളും അടങ്ങുന്ന 32 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
കേരളത്തിന്റെ പ്രതിനിധികളായി പുരുഷ ലോംഗ്ജംപ്താരം എം. ശ്രീശങ്കറും 4ഃ400 മീറ്റർ റിലേതാരം അൻസ ബാബുവും ഇടം നേടി.
ഒളിന്പിക് സുവർണ താരം നീരജ് ചോപ്ര, 100 മീറ്ററിൽ റിക്കാർഡ് കുറിച്ച ഗുരിന്ദർവീർ സിംഗ്, 200 മീറ്റർ റിക്കാർഡുകാരൻ അനിമേഷ് കുജുർ തുടങ്ങിയ കരുത്തരും ടീമിലുണ്ട്.
Tags : Sreeshankar Ansa Indian team