x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷെ​യ​ർ മാ​ർ​ക്ക​റ്റ് ട്രേ​ഡിം​ഗ്; വ​നി​താ ഡോ​ക്ട​റി​ൽ​നി​ന്നു 67 ല​ക്ഷം ത​ട്ടി​യ ര​ണ്ടു പേ​ർ പി​ടി​യി​ൽ


Published: June 15, 2026 03:09 AM IST | Updated: June 15, 2026 03:09 AM IST

കൊ​ച്ചി: കു​മ്പ​ളം സ്വ​ദേ​ശി​യാ​യ വ​നി​താ ഡോ​ക്ട​റി​ൽ​നി​ന്നും ഓ​ൺ​ലൈ​നാ​യി 67 ല​ക്ഷം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ർ കൂ​ത്തു​പ്പ​റ​മ്പ് സ്വ​ദേ​ശി ബ​ൽ​ക്കി​സ് മ​ൻ​സി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഹ്മാ​ൻ (35), കൂ​ത്തു​പ​റ​മ്പ് മ​വ്വേ​രി സ്വ​ദേ​ശി യാ​ഫ മ​ൻ​സി​ൽ വീ​ട്ടി​ൽ അ​ർ​ഷാ​ദ് (38) എ​ന്നി​വ​രെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ എ​ഐ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചാ​ണ് ഓ​ൺ​ലൈ​ൻ ഷെ​യ​ർ മാ​ർ​ക്ക​റ്റ് ട്രേ​ഡിം​ഗി​ന്‍റെ പേ​രി​ൽ ഇ​വ​ർ പ​ണം ത​ട്ടി​യ​ത്.

നി​ക്ഷേ​പി​ക്കു​ന്ന തു​ക​യു​ടെ മൂ​ന്നി​ര​ട്ടി മൂ​ന്നു മാ​സം​കൊ​ണ്ട് തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ​ര​സ്യം ഫേ​സ്ബൂ​ക്കി​ലൂ​ടെ ക​ണ്ട് ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ൾ ‘ക്ല​യി​ന്‍റ് 9 Pro’ എ​ന്ന ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റി​ൽ എ​ത്തു​ക​യും അ​വ​ർ ന​ൽ​കി​യ മ​റ്റൊ​രു ലി​ങ്ക് വ​ഴി ട്രേ​ഡിം​ഗി​നു വേ​ണ്ട പ​ണം അ​യ​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ഡോ​ക്ട​ർ ചെ​യ്ത​ത്. കൂ​ടാ​തെ ത​ട്ടി​പ്പു സം​ഘം പ​റ​ഞ്ഞ​ത​നു​സ​രി​ച്ചു ക​ണ്ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡി​ജി​റ്റ് കോം ​ഐ​ടി സൊ​ല്യൂ​ഷ​ൻ​സ് എ​ന്ന ക​മ്പ​നി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കും ഡോ​ക്ട​ർ പ​ണ​മ​യ​ച്ചു കൊ​ടു​ത്തി​രു​ന്നു. ഈ ​ക​മ്പ​നി​യു​ടെ ഉ​ട​മ​ക​ളെ​യാ​ണ് പ​ന​ങ്ങാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി മാ​സം മു​ത​ൽ ഡോ​ക്ട​റു​ടെ പ​ല അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 67 ല​ക്ഷം രൂ​പ​യോ​ള​മാ​ണ് ത​ട്ടി​പ്പു സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്. എ​ന്നാ​ൽ വാ​ഗ്ദാ​നം ചെ​യ്ത ലാ​ഭ വി​ഹി​ത​മോ ന​ൽ​കി​യ പ​ണ​മോ തി​രി​കെ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് മാ​ർ​ച്ച് മാ​സം പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​ര​ള​ത്തി​ന​ക​ത്തും ക​ർ​ണാ​ട​ക, മി​സോ​റാം എ​ന്നി​ങ്ങ​നെ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി സ​മാ​ന​മാ​യ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു കേ​സു​ക​ളു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മൂ​ന്ന് ഉ​ത്ത​രേ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ നി​ല​വി​ൽ ഹ​രി​യാ​ന ജ​യി​ലി​ലും തീ​ഹാ​ർ ജ​യി​ലി​ലും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Share market trading arrest cheating female doctor lakh

Recent News

Corehub Up