x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യി​ൽ സൗ​ജ​ന്യ​യാ​ത്ര; മു​ഖ്യ​മ​ന്ത്രി ഇ​ന്ന് പ​ച്ച​ക്കൊ​ടി വീ​ശും


Published: June 15, 2026 06:40 AM IST | Updated: June 15, 2026 06:59 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്‌​ജെ​ൻ​ഡേ​ഴ്‌​സി​നു​മു​ള്ള സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ എ​ട്ട​ര​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം വ​നി​താ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ആ​ദ്യ ബ​സ് യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. കെ​എ​സ്ആ​ർ​ടി​സി​യി​ൽ പി​എ​സ്‌​സി വ​ഴി നി​യ​മ​നം നേ​ടി​യ ആ​ദ്യ വ​നി​താ ഡ്രൈ​വ​ർ വി.​പി.ഷീ​ല​യാ​ണ് ഉ​ദ്ഘാ​ട​ന സ​ർ​വീ​സി​ന്‍റെ ബ​സ് ഓ​ടി​ക്കു​ന്ന​ത്.

സ്തീ​ക​ൾ​ക്ക് സൗ​ജ​ന്യ​മു​ള്ള ഓ​ർ​ഡി​ന​റി ബ​സു​ക​ൾ തി​രി​ച്ച​റി​യാ​നാ​യി ബ​സു​ക​ളി​ൽ പ്രി​യ​ദ​ർ​ശി​നി സ്റ്റി​ക്ക​ർ പ​തി​ച്ചി​ട്ടു​ണ്ട്. വ​രു​മാ​ന​മോ പ്രാ​യ​മോ പ​രി​ഗ​ണി​ക്കാ​തെ​യും പ്ര​ത്യേ​ക നി​ബ​ന്ധ​ന​ക​ളി​ല്ലാ​തെ​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്രാ സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ന്ന​ത്.

അ​തേ​സ​മ​യം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്ന് സി​പി​എം വ്യ​ക്ത​മാ​ക്കി. പ​രി​പാ​ടി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി വി​ട്ടു​നി​ൽ​ക്കാ​ൻ പാ​ർ​ട്ടി ത​ങ്ങ​ളു​ടെ മു​ഴു​വ​ൻ എം​എ​ൽ​എ​മാ​ർ​ക്കും സി​പി​എം ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന് ബി​ജെ​പി​യും പ്ര​തി​ഷേ​ധം ന​ട​ത്തു​ന്നു​ണ്ട്.

Tags : priyadarshini scheme free bus travel v.d.satheesan

Recent News

Corehub Up