തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം യുഡിഎഫ് സർക്കാർ ലംഘിച്ചെന്ന് ആരോപിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. ജില്ലാ കേന്ദ്രങ്ങളിലുമുള്ള കെഎസ്ആർടിസി ഓഫീസുകളിലേക്കും ഡിപ്പോകളിലേക്കുമാണ് ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ സമരപരിപാടികൾക്ക് സംസ്ഥാന-ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. കെഎസ്ആർടിസിയുടെ മുഴുവൻ സർവീസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്തെ പ്രധാന വാഗ്ദാനം. എന്നാൽ അധികാരത്തിലെത്തിയ ശേഷം സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്നും ബിജെപി ആരോപിച്ചു.
Tags : statewide protest bjp free travel