നെയ്യാറ്റിൻകര: ജീവനക്കാർക്ക് കൃത്യസമയത്ത് പ്രതിമാസ ശമ്പളം ഉറപ്പാക്കിയശേഷം മാത്രമേ താൻ ശമ്പളം കൈപ്പറ്റുകയുള്ളൂവെന്ന് മന്ത്രി സി.പി. ജോൺ. കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയുടെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം നിർവഹിക്കവേയാണ് മന്ത്രി ഇക്കാര്യ പറഞ്ഞത്. പ്രിയദർശിനി പദ്ധതി സ്ത്രീപക്ഷത്തെ ചരിത്രപരമായ ഇടപെടലാണെന്നും പദ്ധതിക്കാവശ്യമായ അധികതുക സർക്കാർ കൃത്യമായി കെഎസ്ആർടിസിക്കു നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേറ്റിംഗ് വിഭാഗത്തിലെ വനിതാ ജീവനക്കാർക്ക് ആർത്തവദിന അവധി അനുവദിക്കുന്ന വിഷയം പരിഗണനയിലാണ്. നെയ്യാറ്റിൻകരയിൽനിന്ന് വേളാങ്കണ്ണിയിലേക്കുള്ള സർവീസ് അനുവദിക്കുമെന്നും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാവിയിൽ കൂടുതൽ ഗ്രാമവണ്ടികൾ ഓപ്പറേറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
Tags : Minister transport C.P. John salary employees