x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രിയുടെ ഓഫീസിന് തൃപ്തികരമല്ല; പ്രിയദർശിനി യാ​ത്ര​യു​ടെ ലോ​ഗോ പ്രകാശനം ഇന്നില്ല


Published: June 15, 2026 09:12 AM IST | Updated: June 15, 2026 09:12 AM IST

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യാ​യ പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​യു​ടെ ലോ​ഗോ ഇ​ന്ന​ത്തെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്യി​ല്ല. സി-​ഡി​റ്റ് ത​യ്യാ​റാ​ക്കി​യ ലോ​ഗോ​യ്ക്ക് അ​നു​മ​തി ല​ഭ്യ​മാ​കാ​ത്ത​തി​നാ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് അ​ത് തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലു​മാ​ണ് പ്ര​കാ​ശ​നം മാ​റ്റി​വെ​ച്ച​ത്

ഇ​ന്ന് രാ​വി​ലെ 8.30നാ​ണ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ ഡി​പ്പോ​യി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​യാ​ത്ര​യി​ല്‍ വ​നി​ത​ക​ള്‍​ക്കൊ​പ്പം ബ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യും സ​ഞ്ച​രി​ക്കും.

ഇ​തോ​ടെ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന ഒ​മ്പതാ​മ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റും. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 3125 ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ പ്രാ​യ​ഭേ​ദ​ന്യേ സ്ത്രീ​ക​ള്‍​ക്കും ട്രാ​ന്‍​സ്ജെ​ന്‍​ഡ​റു​ക​ള്‍​ക്കും സൗ​ജ​ന്യ​മാ​യി യാ​ത്ര ചെ​യ്യാം. ബ​സു​ക​ള്‍ തി​രി​ച്ച​റി​യാ​നാ​യി പ്രി​യ​ദ​ര്‍​ശി​നി സ്റ്റി​ക്ക​ര്‍ ഒ​ട്ടി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം എ​ൽ​ഡി​എ​ഫ് എം​എ​ൽ​എ​മാ​രും കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ സി​ഐ​ടി​യു യൂ​ണി​യ​നും ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കും.

Tags : womens free travel logo

Recent News

Corehub Up