x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മഴ: നെയ്യാർഡാം തുറന്നു; തീരവാസികൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം ബ്യൂറോ
Published: June 13, 2026 03:15 PM IST | Updated: June 13, 2026 03:15 PM IST

തിരുവനന്തപുരം: മഴയെ തുടർന്നുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ ഏക ജലസേചന അണക്കെട്ടായ നെയ്യാർഡാം തുറന്നു. ഇന്ന് രാവിലെയാണ് ഡാമിന്‍റെ നാല് സ്പിൽവേ ഷട്ടറുകളും 20 സെമീ വീതം തുറന്നത്.

ജലനിരപ്പ് താണില്ലെങ്കിൽ ഷട്ടറുകൾ വൈകുന്നേരം അല്പം കൂടി ഉയർത്തും. ഇപ്പോൾ അണക്കെട്ടിൽ 84.220 മീറ്റർ വെള്ളമാണുള്ളത്. ഡാമിന്‍റെ പരമാവധി ജലനിരപ്പ് 84.750 മീറ്ററാണ്.

വനത്തിൽ നല്ല മഴയാണ് പെയ്തത്. ഇപ്പോഴും ഉൾവനത്തിൽ മഴ പെയ്യുന്നുണ്ട്. നെയ്യാർ അണക്കെട്ടിലേക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, ഉൾപ്പെടുള്ള വലിയ നദികളിലും ചെറു നദികളിലും നല്ല ജലപ്രവാഹമാണുള്ളത്. കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ അധികാരികൾ അറിയിച്ചു. 

Tags : Heavy rain Neyyar Dam

Recent News

Corehub Up