District News
നെയ്യാർഡാം: നെയ്യാർ അണക്കെട്ടിൽ ചീങ്കണ്ണി സാന്നിധ്യം. അണക്കെട്ടിനു സമീപം താമസിക്കുന്ന പ്രദേശവാസികൾ ഭീതിയിൽ. ഇന്നലെ മായം പുട്ടുകല്ലിനു സമീപത്താണ് വെള്ളത്തിൽ നീന്തുന്ന ചീങ്കണ്ണിയെ കണ്ടത്.
കഴിഞ്ഞ രണ്ടുദിവസം മുന്‍പും സമീപവാസികൾ ചീങ്കണ്ണിയെ കണ്ടിരുന്നായി പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ കൂടുതൽ വ്യക്തമായി കാണപ്പെട്ടു.
പുട്ടുകല്ല് ഭാഗത്തു നിരവധി താമസക്കാരുണ്ട്. അവരും ഭീതിയിലാണ്. കനത്ത മഴ പെയ്തതിനെ തുടർന്നു അണക്കെട്ടിൽ വെള്ളം വൻതോതിൽ നിറത്തിരുന്നു. ഡാമിന്റെ പരിസര പ്രദേശത്താകെ വെള്ളം നിറഞ്ഞ അവസ്ഥയാണ്. ഇതാണ് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിക്കുന്നത്. നെയ്യാർ അണക്കെട്ടിൽ ചീങ്കണ്ണികൾ ഇല്ലെന്നാണ് വനം വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി നാട്ടുകാർ ചീങ്കണ്ണിയെ കാണാറുണ്ട്.
Kerala
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. രാവിലെ പത്തിന് നാലു ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തും.
നിലവില്‍ യെല്ലോ അലർട്ടുള്ള ഡാമിന്റെ ഷട്ടറുകള്‍ 160 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഡാമിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
District News
നെയ്യാർഡാം: കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാലു ഷട്ടറുകളും 20 സെന്റിമീറ്റർ വീതം കൂടി ഉയർത്തി. ഇന്നലെ വൈകുന്നേരമാണ് ഷട്ടറുകൾ ഉയർത്തിയത്. ഇന്നലെ രാവിലെ 10 സെൻറീമീറ്റർ വീതം നാലു ഷട്ടറുകളും ഉയർത്തി യിരുന്നു. ഇതോടെ ഇന്നലെ രാവിലെ ആകെ 30 സെൻറീമീറ്റർ ആണ് ഷട്ടറുകൾ ഉയർത്തിയത്.
മഴയുടെ തുടർച്ചയും പ്രദേശത്തിൽ നിന്നുള്ള നീരൊഴുക്ക് ശക്തമാകുന്നതും കാരണം
വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം 20 സെന്റിമീറ്റർ വീതം കൂടി നാല് ഷട്ടറുകളും ഉയർത്തിയത്. ഇതോടെ ഓരോ ഷട്ടറുകളും ആകെ 50 സെൻറീമീറ്റർ ഉയർത്തി.
ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ, തീരത്തുള്ളവരൊക്കെ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. ഇതോടെ ആറ്റിലേക്ക് വൻ ജല പ്രാവഹമുള്ളത്. പലേടത്തും കൃഷിയിടങ്ങളിൽ വെള്ളം കയറി. അഞ്ചു ചങ്ങലയിലും വെള്ളപൊക്കമുണ്ട്. വനത്തിൽ നല്ല മഴയാണ് ചെയ്യുന്നത്. അണക്കെട്ടിലേക്ക് നീരൊഴുകുന്ന നദികളായ നെയ്യാർ കല്ലാർ തുടങ്ങിയ നദികളിലും മറ്റ് ഒട്ടേറെ ചെറു നദികളിലും നിന്നും വെള്ളം ഡാമിലേക്ക് എത്തുന്നുണ്ട്.