x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെയ്യാർ അണക്കെട്ടിന്‍റെ ഇടതുകര, വലതുകര കനാലുകൾ നശിക്കുന്നു

വെബ് ഡെസ്ക്
Published: November 24, 2026 01:55 AM IST | Updated: November 24, 2026 01:55 AM IST

അ​ണ​ക്കെ​ട്ടി​ന്‍റെ വ​ല​തു​ക​ര ക​നാ​ലി​ലേ​ക്ക് മ​ണ്ണു പ​തി​ച്ച​നി​ല​യി​ൽ.

നെ​യ്യാ​ർ​ഡാം: നെ​യ്യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​ധാ​ന ജ​ല​വി​ത​ര​ണ സം​വി​ധാ​ന​മാ​യ ക​നാ​ലു​ക​ൾ സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. നി​ല​വി​ൽ കാ​ടു​മൂ​ടി​യ ക​നാ​ലു​ക​ൾ മാ​ലി​ന്യ​കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ക​ള്ളി​ക്കാ​ട്, പൂ​വ​ച്ച​ൽ, കാ​ട്ടാ​ക്ക​ട, മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ​യാ​ണ് വ​ല​തു​ക​ര ക​നാ​ൽ ഒ​ഴു​കു​ന്ന​ത്. ക​നാ​ലി​ൽ നെ​യ്യാ​ർ​ഡാ​മി​നു സ​മീ​പം പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​യു​ന്ന​ത് സ്ഥി​ര​മാ​ണ്. ഓ​രോ മ​ഴ​ക്കാ​ല​ത്തും വ​ലി​യ തോ​തി​ലാ​ണ് ബ​ണ്ടി​ടി​യു​ന്ന​ത്.

ക​രി​ങ്ക​ൽ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​യു​മ്പോ​ൾ ക​നാ​ലി​ൽ നി​റ​യു​ന്ന മ​ണ്ണും പാ​റ​യും പ​ല​യി​ട​ത്തും നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ത്തു​ന്നു. പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു റോ​ഡി​ന്‍റെ ഒ​രു​വ​ശം അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി. പാ​ർ​ശ്വ​ഭി​ത്തി ബ​ല​പ്പെ​ടു​ത്തി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും സ്ഥ​ലം എം​എ​ൽ​എ​യ്ക്കും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ഓ​ണാ​ഘോ​ഷ​ക്കാ​ല​ത്ത് ഈ ​ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച​ത​ല്ലാ​തെ പാ​ർ​ശ്വ​ഭി​ത്തി കെ​ട്ടി റോ​ഡ് സു​ര​ക്ഷി​ത​മാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

കൃ​ത്യ​മാ​യ ശു​ചീ​ക​ര​ണം ഇ​ല്ലാ​താ​യ​തോ​ടെ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മാ​ലി​ന്യം ഒ​ഴു​കി​യെ​ത്തു​ന്ന​തും പ​തി​വാ​യി. വ​ല​തു​ക​ര ക​നാ​ൽ തു​ട​ങ്ങു​ന്ന നെ​യ്യാ​ർ​ഡാം മു​ത​ൽ വെ​ള്ളാ​യ​ണി വ​രെ ഇ​രു​വ​ശ​വും പാ​ർ​ശ്വ​ഭി​ത്തി​യി​ൽ പാ​ഴ്‌​മ​ര​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ന്നു. ഇ​ട​തു​ക​ര ക​നാ​ലി​ലും സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്.

മാ​റ​ന​ല്ലൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ത്തു വ​ലി​യ തോ​തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന​ത്. ഇ​വി​ടെ​യും ക​നാ​ലി​ന് ഇ​രു​വ​ശ​ത്തും നി​റ​യെ പാ​ഴ്‌​മ​ര​ങ്ങ​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളു​മാ​ണ്. ക​നാ​ലു​ക​ളു​ടെ കൈ​ത്തോ​ടു​ക​ളും പ​ല​യി ട​ത്തും ത​ക​ർ​ച്ച നേി​ടു​ന്നു. മു​മ്പ് ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ പ​ദ്ധ​തി​യി​ൽ ഇ​തി​ന് പ​ണം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്നു ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Tags : Neyyar Dam are deteriorating Neyyar Dam NattuVishesham DistrictNews

Recent News

Corehub Up