x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: അ​യ​ർ​ല​ൻ​ഡി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ


Published: June 13, 2026 04:41 PM IST | Updated: June 13, 2026 06:14 PM IST

മാ​ഞ്ച​സ്റ്റ​ർ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ അ​യ​ർ​ല​ൻ​ഡി​നെ​തി​രെ സ്കോ​ട്‌​ല​ൻ​ഡി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ. മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്കോ​ട്‌​ല​ൻ​ഡ് 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ക്യാ​പ്റ്റ​ൻ കാ​ത​റി​ൻ ബ്രൈ​സി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വി​ക്ക​റ്റ് കീ​പ്പ​ർ സാ​റാ ബ്രൈ​സി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും മി​ക​വി​ലാ​ണ് സ്കോ​ട്‌​ല​ൻ​ഡ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. കാ​ത​റി​ൻ 60 റ​ൺ​സാ​ണെ​ടു​ത്ത​ത്. 39 പ​ന്തി​ൽ ആ​റ് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കാ​ത​റി​ന്‍റെ ഇ​ന്നിം​ഗ്സ്.

സാ​റാ ബ്രൈ​സ് 49 റ​ൺ​സാ​ണ് സ്കോ​ർ ചെ​യ്ത​ത്. 35 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സാ​റാ​യു​ടെ ഇ​ന്നിം​ഗ്സ്.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി അ​വാ കാ​ന്നിം​ഗ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. എ​യ്മീ മ​ഗു​യി​റും അ​ർ​ലീ​ൻ കെ​ല്ലി​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : icc womens worldcup scotland ireland match

Recent News

Corehub Up