ഉള്ളൂര്‍: ആശുപത്രിയില്‍ നിന്നു കാണാതായ ശ്രീലങ്കന്‍ സ്വദേശിനിയെ ലോഡ്ജില്‍ നിന്നു കണ്ടെത്തി. സിലേനി ഉദേനിയെ (29) ആണ് മെഡിക്കല്‍ കോളജ് പോലീസ് കണ്ടെത്തിയത്. തിരുവനന്തപുരം കിംസ് ആശുപത്രിക്കു സമീപം ഒരുലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു യുവതി.
അമിതമായി ടാബ്‌ലെറ്റുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ യുവതിയെ സമീപത്തുണ്ടായിരുന്നവരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടി ആശുപത്രിയിലെ 14-ാം വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഇന്നു രാവിലെ 11 മണിയോടുകൂടി കാണാതാകുകയായിരുന്നു.
യുവതിയെ കാണാതായ വിവരം ആശുപത്രി അധികൃതര്‍ പിന്നീടാണ് അറിയുന്നത്. മെഡിക്കല്‍ കോളജ് പോലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരം കിംസ് ആശുപത്രിക്കു സമീപം യുവതി താമസിച്ചുവരുന്ന ലോഡ്ജില്‍ ഇവര്‍ ഉള്ളതായി കണ്ടെത്തുന്നത്. ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് താന്‍ സ്വമേധയാ ആശുപത്രിയില്‍ നിന്നു ലോഡ്ജിലേക്കു പോയതാണെന്ന് യുവതി പോലീസിനോടു പറഞ്ഞു.
Tags : Sri Lankan woman missing