Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sri Lankan

ബോ​ട്ട​പ​ക​ടം; 11 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി ശ്രീ​ല​ങ്ക​ൻ നേ​വി

കൊ​ളം​ബോ: ല​ങ്ക​ൻ സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ബോ​ട്ട​പ​ക​ട​ത്തി​ൽ​പ്പെ​ട്ട 11 ഇ​ന്ത്യ​ക്കാ​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നേ​വി ര​ക്ഷ​പ്പെ​ടു​ത്തി. പാ​ക് ക​ട​ലി​ടു​ക്കി​ൽ ജാ​ഫ്ന ഉ​പ​ദ്വീ​പി​നോ​ടു ചേ​ർ​ന്നു​ള്ള നെ​ടു​ന്തീ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഡെ​ൽ​ഫ്റ്റ ദ്വീ​പി​നു സ​മീ​പ​മാ​ണ് ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ത്തി​യ ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന സം​ഘ​ത്തി​ന്‍റെ ബോ​ട്ട് പാ​റ​ക്കെ​ട്ടി​ൽ ഇ​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും കേ​ടു​പാ​ട് സം​ഭ​വി​ച്ച ബോ​ട്ടി​ൽ​നി​ന്ന് ഏ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ശ്രീ​ല​ങ്ക​ൻ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. മ​റ്റു ന‌​ട​പ​ടി​ക​ൾ ന​യ​ത​ന്ത്ര​ത​ല​ത്തി​ലെ ആ​ലോ​ച​ന​ക​ൾ​ക്കു​ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

International

നാ​വി​ക​രു​ടെ മൃ​ത​ദേ​ഹം ഇ​റാ​ൻ എം​ബ​സി​ക്കു കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ട് ല​ങ്ക​ൻ കോ​ട​തി

കൊ​​​​ളം​​​​ബോ: യു​​​​എ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ൻ നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം ഇ​​​​റാ​​​​ൻ എം​​​​ബ​​​​സി​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട് ശ്രീ​​​​ല​​​​ങ്ക​​​​ൻ കോ​​​​ട​​​​തി. നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം നി​​​​ല​​​​വി​​​​ൽ ഗാ​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ടോ​​​​ർ​​​​പി​​​​ഡോ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഇ​​​​റാ​​​​ന്‍റെ പ​​​​ട​​​​ക്ക​​​​പ്പ​​​​ൽ മു​​​​ങ്ങി 84 നാ​​​​വി​​​​ക​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

ഗാ​​​​ലെ ചീ​​​​ഫ് മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യാ​​​​ണ് നാ​​​​വി​​​​ക​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം കൈ​​​​മാ​​​​റാ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്. ഗാ​​​​ലെ ഹാ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ന്‍റെ ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​റാ​​​​ന്‍റെ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ഐ​​​​ആ​​​​ർ​​​​ഐ​​​​എ​​​​സ് ദേ​​​​ന​​​​യാ​​​​ണ് ഗാ​​​​ലെ തീ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ യു​​​​എ​​​​സ് മു​​​​ക്കി​​​​യ​​​​ത്.

വി​​​​ശാഖ​​​​പ​​​​ട്ട​​​​ണ​​​​ത്ത് ഇ​​​​റാ​​​​ൻ-​​​​ഇ​​​​ന്ത്യ സം​​​​യു​​​​ക്ത നാ​​​​വി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം ക​​​​ഴി​​​​ഞ്ഞ് ഇ​​​​റാ​​​​നി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ക​​​​പ്പ​​​​ൽ. ക​​​​പ്പ​​​​ലി​​​​ലെ 32 നാ​​​​വി​​​​ക​​​​രെ ല​​​​ങ്ക​​​​ൻ നേ​​​​വി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ന്ന​​​​തു​​​​ വ​​​​രെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്ത് സൂ​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നു ശ്രീ​​​​ല​​​​ങ്ക​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നേ​​​​ര​​​​ത്തേ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. ര​​​​ക്ഷ​​​​പ്പെ​​​​ട്ട 32 പേ​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​വ​​​​രെ ഗാ​​​​ലെ​​​​യി​​​​ലെ ല​​​​ങ്ക​​​​ൻ വ്യോ​​​​മ​​​​സേ​​​​നാ താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റി.

നാ​​​​വി​​​​ക​​​​രെ ഇ​​​​വി​​​​ടെ​​​​നി​​​​ന്നും കൊ​​​​ളം​​​​ബോ​​​​യ്ക്കു പു​​​​റ​​​​ത്തു​​​​ള്ള വെ​​​​ലി​​​​സ​​​​റ​​​​യി​​​​ലെ നാ​​​​വി​​​​കകേ​​​​ന്ദ്ര​​​​ത്തി​​​​ലേ​​​​ക്ക് മാ​​​​റ്റും. ഇ​​​​വി​​​​ടെ മ​​​​റ്റൊ​​​​രു ഇ​​റേ​​​​നി​​​​യ​​​​ൻ ക​​​​പ്പ​​​​ലാ​​​​യ ഐ​​​​റി​​​​സ് ബു​​​​ഷെ​​​​ഹ​​​​റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള 204 നാ​​​​വി​​​​ക​​​​ർ താ​​​​മ​​​​സി​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ൻ​​ജി​​ൻ ത​​​​ക​​​​രാ​​​​റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഐ​​​​റി​​​​സ് ബു​​​​ഷെ​​​​ഹ​​​​ർ കൊ​​​​ളം​​​​ബോ തു​​​​റ​​​​മു​​​​ഖ മേ​​​​ഖ​​​​ല​​​​യ്ക്കു പു​​​​റ​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ല​​​​ങ്ക പ​​​​റ​​​​യു​​​​ന്നു.

International

35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ല​ങ്ക​ൻ സേ​ന​യു​ടെ പി​ടി​യി​ൽ

 കൊ​ളം​ബോ: അ​ന​ധി​കൃ​ത​മാ​യി മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നാ​രോ​പി​ച്ച് 35 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന അ​റ​സ്റ്റ് ചെ​യ്തു. ബോ​ട്ടു​ക​ളും വ​ല​ക​ളും പി​ടി​ച്ചെ​ടു​ത്തു.

വ​ട​ക്ക​ൻ ജാ​ഫ്ന​യ്ക്കു സ​മീ​പം ക​ങ്കേ​ശ​ൻ​തു​റൈ​യി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്നു നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ ബു​ദ്ധി​ക സ​ന്പ​ത്ത് പ​റ​ഞ്ഞു.

ഒ​ക്‌​ടോ​ബ​ർ ഒ​ന്പ​തി​ന് ത​ലൈ​മാ​ന്നാ​റി​ൽ​നി​ന്ന് 47 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ല​ങ്ക​ൻ സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Latest News

Corehub Up