കോൽക്കത്ത: പേസർമാരുടെ പരിക്കിൽ ആശങ്കയിലായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ആശ്വാസവാർത്ത. ലോകകപ്പിനിടെ പരിക്കേറ്റ ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് ഐപിഎല്ലിൽ കളിക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നൽകി.
ട്വന്റി20 ലോകകപ്പിനിടെ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയിൽ പരിക്കേറ്റത്. തുടർന്ന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ പതിരാനയ്ക്ക് നഷ്ടമായിരുന്നു.
ഐപിഎൽ ലേലത്തിൽ 18 കോടി രൂപയ്ക്കാണ് പതിരാനയെ കോൽക്കത്ത സ്വന്തമാക്കിയത്. ടീമിലെ മറ്റൊരു പ്രധാന ബൗളറായ ഹർഷിത് റാണയ്ക്ക് പരിക്കിനെത്തുടർന്ന് സീസണ് മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.
മുസ്തഫിസുർ റഹ്മാനെബിസിസിഐ നിർദേശത്തെത്തുടർന്ന് റിലീസ് ചെയ്യേണ്ടി വന്നതോടെ കോൽക്കത്ത പ്രതിസന്ധിയിലായിരുന്നു.
Tags : Kolkata Night riders IPL T20 Cricket Sri Lankan pacer Mathisha Pathirana