കോൽക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് കനത്ത തിരിച്ചടി നല്കി ലോക്സഭയിലെ മുതിർന്ന ടിഎംസി നേതാവും മമതയുടെ വിശ്വസ്തനുമായിരുന്ന സുദിപ് ബന്ദോപാധ്യായ് വിമതപക്ഷത്തേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
തൃണമൂലിലെ വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദിപ് ബന്ദോപാധ്യായ് ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയും ഈ ചർച്ചകളുടെ ഭാഗമായി.
നേരത്തെ മമത ബാനർജിക്കെതിരെ രംഗത്തുവരികയും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടുകയും ചെയ്ത 19 വിമത എംപിമാരുടെ ആദ്യ പട്ടികയിൽ സുദിപ് ബന്ദോപാധ്യായ് ഒപ്പുവെച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഇപ്പോൾ ഇദ്ദേഹവും വിമതർക്കൊപ്പം ചേർന്നിരിക്കുകയാണ്. സുദിപ് ബന്ദോപാധ്യായ് കൂടി എത്തിയതോടെ ലോക്സഭയിൽ മമത ബാനർജിയെ പ്രതിരോധത്തിലാക്കിയ വിമത എംപിമാരുടെ എണ്ണം 20 ആയി.
Tags : sudip bandyopadhyay mamata banerjee rebel camp