മാഞ്ചസ്റ്റർ: വനിതാ ട്വന്റി 20 ലോകകപ്പിൽ അയർലൻഡിനെതിരെ സ്കോട്ലൻഡിന് തകർപ്പൻ ജയം. മാഞ്ചസ്റ്റിൽ നടന്ന മത്സരത്തിൽ 40 റൺസിനാണ് സ്കോട്ലൻഡ് വിജയിച്ചത്.
സ്കോട്ലൻഡ് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡ് 121 റൺസിൽ ഓൾഔട്ടായി. 39 റൺസ് നേടിയ ആമൈ ഹണ്ടറും 33 റൺസെടുത്ത ഒർല പ്രെണ്ടർഗാസ്റ്റും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
സ്കോട്ലൻഡിന് വേണ്ടി ക്രിസ്റ്റി ഗോർഡനും കാതറിൻ ഫ്രെയ്സറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കാതറിൻ ബ്രൈസ് രണ്ട് വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്
ക്യാപ്റ്റൻ കാതറിൻ ബ്രൈസിന്റെ അർധ സെഞ്ചുറിയുടെയും വിക്കറ്റ് കീപ്പർ സാറാ ബ്രൈസിന്റെ മികച്ച ഇന്നിംഗ്സിന്റെയും മികവിലാണ് സ്കോട്ലൻഡ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്.
കാതറിൻ 60 റൺസാണെടുത്തത്. 39 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കാതറിന്റെ ഇന്നിംഗ്സ്. സാറാ ബ്രൈസ് 49 റൺസാണ് സ്കോർ ചെയ്തത്. 35 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു സാറായുടെ ഇന്നിംഗ്സ്.
അയർലൻഡിന് വേണ്ടി അവാ കാന്നിംഗ് മൂന്ന് വിക്കറ്റെടുത്തു. എയ്മീ മഗുയിറും അർലീൻ കെല്ലിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : icc women's t20 worldcup match scotland beats ireland