പത്തനംതിട്ട: മിഥുനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട ഞായറാഴ്ച തുറക്കും.
വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് പതിനെട്ടാംപടിക്കു താഴെ ആഴിയില്‍ അഗ്നി പകരുന്നതോടെ ഭക്തരെ ദര്‍ശനത്തിന് അനുവദിക്കും.
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് നടതുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും. മാസപൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നട അടയ്ക്കും.
Tags : Sabarimala temple Sunday