x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​ത്തൂ​പ്പു​ഴ ആ​ര്‍​പി​എ​ല്‍ ലേ​ബ​ര്‍ ഉ​ന്ന​തി പു​തു​ക്കി പ​ണി​യ​ണം: റോ​യി ഉ​മ്മ​ന്‍


Published: June 9, 2026 06:04 AM IST | Updated: June 9, 2026 06:04 AM IST

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ആ​ര്‍​പി​എ​ല്‍ ലേ​ബ​ര്‍ കോ​ള​നി ഉ​ന്ന​തി പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന് കെ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചു ചേ​ര്‍​ത്ത ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ല്‍ പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ആ​ര്‍​പി​എ​ല്‍ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന ഉ​ന്ന​തി​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ നേ​രി​ടു​ന്ന ക​ഷ്ട​പ്പാ​ടു​ക​ള്‍, വ​ന്യ​മൃ​ഗ ശ​ല്യം, ക​ര്‍​ഷ​ക​രും പൊ​തു​ജ​ന​വും അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍, ജി​ല്ല​യി​ലെ ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍, പ്ലാ​ന്‍റേ​ഷ​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ള്‍ പു​തു​ക്കി​പ്പ​ണി​യേ​ണ്ട സാ​ഹ​ച​ര്യം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി.ഉ​ന്ന​തി​ക​ള്‍ പു​തു​ക്കി​പ്പ​ണി​യാ​നു​ള​ള തു​ക ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Tags : nattu vishesham Labor should work

Recent News

Corehub Up