കൊല്ലം : ലഹരിവ്യാപനത്തിനെതിരേ പോരാടാൻ തീരദേശമേഖലയിലെ ജനത ഒറ്റക്കെട്ടായി രംഗത്ത്. ജനകീയ കൂട്ടായ്മ ഒരുക്കി എഫ്സിഡിപിയും ടിഎംഎസും ജനപ്രതിനിധികളും വൈദികരും സന്നദ്ധസംഘടനകളും രംഗത്തിറങ്ങിയതോടെ ലഹരിവ്യാപനപ്രതിരോധം ശക്തമാകുകയാണ്.
പ്രകൃതിയുടെ മറവിൽ നടക്കുന്ന മയക്കുമരുന്നു വ്യാപനത്തിനും സാമൂഹിക അതിക്രമങ്ങൾക്കും എതിരെ മുക്തി തീരം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ – ദ നർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഗലീലിയ കോളനിക്ക് സമീപം തീരദേശ ശുചീകരണ യജ്ഞം സംഘടിപ്പിക്കുകയും ചെയ്തു. മേയർ എ.കെ. ഹഫീസ് ശുചീകരണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
തീരദേശ സമൂഹത്തിന്റെ നന്മയ്ക്കു പുരോഗമനത്തിനും വേണ്ടി പ്രവർത്തിക്കുവാൻ സർക്കാരിന്റെ പിന്തുണ മുക്തിതീരം ജനകീയ കൂട്ടായ്മയ്ക്ക് ഉണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോർട്ട് കൊല്ലം കൗൺസിലർ വിൻസി ബൈജു സന്ദേശം നല്കി.
എഫ്സിഡിപി -ടിഎംഎസ് ഡയറക്ടർ ഫാ. സജി ഇളമ്പാശേരിൽ എസ്ഡിബി ശുചീകരണ യജ്ഞത്തിന്റെ ലക്ഷ്യവും പ്രാധാന്യവും വിശദീകരിച്ചു. ലഹരിയുടെ വ്യാപനത്തിനെതിരെ പൊതുജനം ഉണരേണ്ടതി ന്റെ യും പ്രതിരോധ പ്രവർത്തികൾ ശക്തിപ്പെടുത്തേണ്ടതിന്യും റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
കൈക്കുളങ്ങര കൗൺസിലർ ജെ. പ്രീത, തോപ്പ് പള്ളി വികാരി ഫാ. ബെഞ്ചമിൻ എസ്ഡിബി, സിഎസ്ഐ കത്തീഡ്രൽ വികാരി ഫാ.പോൾ ഡേവിഡ്, ഫാ. ജെയ്സൺ എസ്ഡിബി, ഫാ. ആന്റണി എസ്ഡിബി, പോർട്ട് കൊല്ലം പള്ളിവികാരി ഫാ. മനോജ് ആന്റണി, സഹവികാരി ഫാ. രമേഷ് രാജാമണി, നന്മമരം കോ-ഓർഡിനേറ്റർ ജേക്കബ് എസ്. മുണ്ടപ്പുളം, സിസ്റ്റർ ആനി ജോസഫ്, സിസ്റ്റർ ആനി ആഗസ്റ്റിൻ, സിസ്റ്റർ മേരി സ്കറിയ, എഫ്സിഡിപി-ടിഎംഎസ് ജീവനക്കാർ, എക്സൈസ് വകുപ്പിന്റെ തണ്ടർ ബോൾട്ട് ടീം അംഗങ്ങൾ,കുടുംബശ്രീ, ആശാവർക്കേഴ്സ്, കെഎൽസിഎ , മദ്യവർജന സമിതി, പൊതുജനങ്ങൾ എന്നിവർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
കടൽത്തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും മലിനജലം കെട്ടിക്കിടന്ന് ഉണ്ടായ താത്കാലിക കുളവും ഉദ്യോഗസ്ഥരുടെ ശ്രദ്ധിയിൽപ്പെടുത്തി.
Tags : nattu vishesham Public rally coastal areas