x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കു​ഞ്ഞി​ന്‍റെ വ​ള ക​വ​ര്‍​ന്ന​ യു​വാ​വ് അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: September 26, 2026 01:29 AM IST | Updated: September 26, 2026 01:29 AM IST

സ​ത്യ​കു​മാ​ര്‍ സെ​ല്‍​വം

പേ​രൂ​ര്‍​ക്ക​ട: കൈ​ക്കു​ഞ്ഞി​ന്‍റെ ഇ​ട​തു​കൈ​യി​ലെ സ്വ​ര്‍​ണ​വ​ള ക​വ​ര്‍​ന്ന യു​വാ​വി​നെ റെ​യി​ല്‍​വേ പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ല്‍ മേ​ട്ടു രാ​ജ​ക്കാ​പ്പ​ട്ടി സ​ത്യ​കു​മാ​ര്‍ സെ​ല്‍​വം (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​മം സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്തി​ന്‍റെ ര​ണ്ടു​വ​യ​സു​ള്ള മ​ക​ളു​ടെ കൈ​യി​ല്‍​ക്കി​ട​ന്ന ര​ണ്ടു​ഗ്രാം തൂ​ക്ക​മു​ള്ള വ​ള​യാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. ഓ​ഗ​സ്റ്റ് 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​യം​കു​ള​ത്തെ ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ട്രെ​യി​നി​ല്‍ യാ​ത്ര​ചെ​യ്യാ​നാ​ണ് ഇ​ന്ദ്ര​ജി​ത്തി​ന്‍റെ കു​ടും​ബം തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ​ത്.

ട്രെ​യി​ന്‍ ക​യ​റു​ന്ന​തി​നാ​യി ഒ​ന്നാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ല്‍​നി​ന്ന് എ​സ്‌​ക​ലേ​റ്റ​റി​ല്‍ ക​യ​റി​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി കു​ഞ്ഞി​ന്‍റെ കൈ​യി​ല്‍​നി​ന്നു വ​ള ക​വ​ര്‍​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ എ​സ്‌​ക​ലേ​റ്റ​റി​ന്‍റെ വ​ശ​ത്തു​ത​ട്ടി ഇ​യാ​ള്‍ താ​ഴേ​ക്കു വീ​ണു​വെ​ങ്കി​ലും പൊ​ലി​സ് എ​ത്തു​ന്ന​തി​നു​മു​മ്പ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

റെ​യി​ല്‍​വേ എ​സ്എ​ച്ച്ഒ ബാ​ലു ബി. ​നാ​യ​ര്‍, എ​എ​സ് ഐ ജോ​ജി ജോ​സ​ഫ്, ഗ്രേ​ഡ് ‌എല്‌സി​പി​ഒ ഷം​നാ​ദ്, സി​പി​ഒ​മാ​രാ​യ ആ​ദ​ര്‍​ശ് തി​ങ്ക​ള്‍, ജോ​സ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ന്‍റി​ലാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up