x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​ന് കു​ളി​ർ​മ​യേ​കി ബൈ​പ്പാ​സി​ലെ മ​ഞ്ഞ​മ​ണി​ച്ചെ​ടി​ക​ൾ

വെബ് ഡെസ്ക്
Published: September 26, 2026 01:31 AM IST | Updated: September 26, 2026 01:31 AM IST

പൂ​ത്തു​ല​ഞ്ഞ് മ​ഞ്ഞ​മ​ണി​ച്ചെ​ടി​ക​ൾ

വി​ഴി​ഞ്ഞം : യാ​ത്ര​ക്കാ​രു​ടെ ക​ണ്ണി​നും മ​ന​സി​നും കു​ളി​ർ​മ പ​ക​ർ​ന്നു ക​ടു​ത്ത ചൂ​ടി​ലും പൂ​ത്തു​ല​ഞ്ഞ് മ​ഞ്ഞ​മ​ണി​ച്ചെ​ടി​ക​ൾ. ക​ഴ​ക്കൂ​ട്ടം - കാ​രോ​ട് ബൈ​പ്പാ​സി​ൽ മീ​ഡ​യ​നു​ക​ളി​ലെ സൗ​ന്ദ​ര്യ​വത്കരണ​ത്തി​ന് ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​ർ നട്ടുപി​ടി​പ്പി​ച്ച ചെ​ടി​ക​ളാ​ണ് പ​തി​വുതെ​റ്റി​ക്കാ​തെ പൂ​വ​ണി​ഞ്ഞ​ത്.

മ​ഞ്ഞമ​ണി​ക്കു​പ​രി വി​വി​ധ നി​റ​ത്തി​ലു​ള്ള പേ​പ്പ​ർ ചെ​ടി​ക​ളും അ​ര​ളി​ച്ചെ​ടി​ക​ളുമെല്ലാം ചേ​ർ​ന്ന് ബൈ​പ്പാ​സി​ൽ വ​ർ​ണവി​സ്‌​മ​യം തീ​ർ​ത്തി​രി​ക്കു​ക​യാ​ണ്. കോ​വ​ളം മു​ത​ൽ കാ​രോ​ട് വ​രെ നാ​ലുവ​രി​പ്പാ​ത​ക​ളെ വേ​ർ​തി​രി​ക്കാ​ൻ റോ​ഡിനു മ​ധ്യ​ത്താ​യി തീ​ർ​ത്തി​രി​ക്കു​ന്ന ഗ്രീ​ൻ മീ​ഡി​യ​നു​ക​ളാ​ണ് പൂ​ന്തോ​ട്ട​ത്തി​നു സ​മാ​ന​മാ​യ​ത്. കോ​വ​ള​ത്തുനി​ന്ന് ഇ​രു​വ​ശ​ത്തു​മാ​യി 20 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ചെ​ടി​ക​ൾ തീ​ർ​ത്തി​രി​ക്കു​ന്ന വി​സ്മ​യ കാ​ഴ്ച ക​ണ്ടാ​സ്വ​ദി​ക്കാം. ഇ​വ​യെ ന​ട്ടുപി​ടി​പ്പി​ക്കാ​നും പ​രി​പാ​ലി​ക്കാ​നും പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രു​മു​ണ്ട്.

20 അ​ടി​യോ​ളം പൊ​ക്ക​ത്തി​ൽവ​രെ വ​ള​രാ​ൻ ക​ഴി​യു​ന്ന ചെ​ടി​ക​ളെ വെ​ട്ടി​ത്തെ​ളി​ച്ച് ബോ​ൺ​സാ​യി രൂ​പ​ത്തി​ൽ ക​ലാ​പ​ര​മാ​ക്കി നി​ർ​ത്താ​നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ വൈ​ദ​ഗ്ദ്യ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന ഗ്രീ​ൻ പൂ​ന്തോ​ട്ട​ത്തി​ന് വേ​ന​ലി​ലും വാ​ട്ട​മു​ണ്ടാ​കി​ല്ല. വി​വി​ധ ത​ര​ത്തി​ൽ പൂ​ത്തു​ല​യു​ന്ന അ​ര​ളി​ച്ചെ​ടി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് എ​ന്നും പ്രി​യ​ങ്ക​ര​മാ​ണ്. പ​ല ത​ര​ത്തി​ലു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​ര​ളി​പൂ​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ നി​ര​വ​ധി പേ​ർ ഇ​വി​ടെ എ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ചെ​ടി​ക​ൾ​ക്കു​പ​രി വേ​പ്പും മ​റ്റു ത​രം ഔ​ഷ​ധ​ച്ചെ​ടി​ക​ളും മീ​ഡി​യ​നി​ലെ പ​ച്ച​പ്പി​നു മാ​റ്റു കൂ​ട്ടാ​നു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Yellow-flowered

Recent News

Corehub Up