കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കണ്വെന്ഷന് ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
എടത്വ: രഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ ആയുധമാക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആലപ്പുഴ ഡിസിസി.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശം കവരുന്ന കേന്ദ്ര സർക്കാരിനെതിരേ ജനാധിപത്യ വിശ്വാസികള്‍ ഒന്നിക്കണം.
ജനാധിപത്യത്തിന്റെ കാവലാളാകാനും ഭരണഘടന സംരക്ഷിക്കാനും ഓരോ പൗരനും അവകാശമുണ്ടെന്നും ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് തലവടി നോര്‍ത്ത് മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് കോലത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ബിജു പാലത്തിങ്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സുധാകരന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആര്.സിന്ധു, പഞ്ചായത്ത് അംഗം റെജി ചെറിയാൻ, സന്തോഷ് ഈപ്പന്, വിജയ ബാലകൃഷ്ണൻ, കെ.ബി. പ്രസാദ്, കുഞ്ഞ് ചിറയ്ക്കകത്ത്, മോനിച്ചന് സാമുവേൽ, കോശി കന്യേകോണില്, ഷാജി മാമ്മൂട്ടിൽ, തങ്കച്ചന് ചക്കാലയില്‍, ദിലീപ്കുമാർ, സാനു കല്ലുപുരയ്ക്കല്‍, മനോജ് അമ്പ്രയിൽ, ജോണ്സണ് ജോര്‍ജ്, സജി മാമ്മൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham.DistricteNews