x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ത്താ​ട്ടു​കു​ള​ത്ത് ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച സ്വ​കാ​ര്യ ബ​സു​ക​ൾ ത​ട​ഞ്ഞു


Published: June 9, 2026 06:26 AM IST | Updated: June 9, 2026 06:30 AM IST

കൂ​ത്താ​ട്ടു​കു​ളം: ടൗ​ണി​ലെ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ൾ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. വൈ​ക്കം, പാ​ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ളം ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന ബ​സു​ക​ൾ ടൗ​ൺ ചു​റ്റി വേ​ണം സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ എ​ന്നാ​ണ് നി​ല​വി​ലു​ള്ള നി​യ​മം. എ​ന്നാ​ൽ ഇ​ത് പാ​ലി​ക്കാ​തെ ബ​സു​ക​ൾ ന​ട​പ്പു​റം ബൈ​പ്പാ​സ് വ​ഴി നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

ബ​സു​ക​ളു​ടെ ഈ ​നി​യ​മ​ലം​ഘ​നം കാ​ര​ണം ഗ​വ. ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട രോ​ഗി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും ക​ടു​ത്ത യാ​ത്രാ​ദു​രി​ത​മാ​ണ് നേ​രി​ടു​ന്ന​ത്.

ബ​സ് ത​ട​ഞ്ഞ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബ​സു​ക​ൾ ട്രാ​ഫി​ക് നി​യ​മം പാ​ലി​ക്കു​ന്ന​തി​നാ​യി തി​രി​ച്ചു​വി​ട്ടു. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഈ ​വി​ഷ​യ​ത്തി​ൽ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് എ​തി​രെ ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൃ​ത്യ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​ത് വ​രെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് സ​ണ്ണി കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​യ​മ​ലം​ഘ​നം തു​ട​ർ​ന്നാ​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ തീ​രു​മാ​നം

Tags :

Recent News

Corehub Up