x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​നാ​രാ​യ​ണ ഗു​രു ജ​ന്മ​ദി​നാ​ഘോ​ഷം: സ്വാ​ഗ​ത​സം​ഘ​മാ​യി


Published: June 9, 2026 07:28 AM IST | Updated: June 9, 2026 07:28 AM IST

മ​ല​പ്പു​റം: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 172-ാമ​ത് ജ​ന്മ​ദി​നം എ​സ്എ​ൻ​ഡി​പി യോ​ഗം മ​ല​പ്പു​റം യൂ​ണി​യ​ൻ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കും. മ​ല​പ്പു​റം യൂ​ണി​യ​ന്‍റെ കീ​ഴി​ലു​ള്ള ശാ​ഖാ​യോ​ഗം പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​മാ​രു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ യൂ​ത്ത് മൂ​വ്മെ​ന്‍റ്, വ​നി​ത സം​ഘം, എം​പ്ലോ​യീ​സ് ഫോ​റം, പെ​ൻ​ഷ​നേ​ഴ്സ് കൗ​ണ്‍​സി​ൽ, വൈ​ദി​ക​യോ​ഗം എ​ന്നി​വ​യു​ടെ യൂ​ണി​യ​ൻ ക​മ്മി​റ്റി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി​മാ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം.

യോ​ഗം യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി സു​ബ്ര​ഹ്മ​ണ്യ​ൻ ചു​ങ്ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ദാ​സ​ൻ കോ​ട്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ഡ​യ​റ​ക്ട​ർ​മാ​രാ​യ നാ​രാ​യ​ണ​ൻ ന​ല്ലാ​ട്ട്, പ്ര​ദീ​പ് കു​മാ​ർ ചു​ങ്ക​പ്പ​ള്ളി, വ​നി​ത സം​ഘം പ്ര​സി​ഡ​ന്‍റ് വ​സു​മ​തി മ​ണ്ണി​ൽ​തൊ​ടി, യൂ​ത്ത് മൂ​വ്മെ​ന്‍റ് ഭാ​ര​വാ​ഹി​ക​ളാ​യ ദി​നേ​ഷ് ചേ​ങ്ങോ​ട്ടൂ​ർ, വി​പി​ൻ ഒ​തു​ക്കു​ങ്ങ​ൽ, ശാ​ഖാ യോ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ജ​തീ​ന്ദ്ര​ൻ മ​ണ്ണി​ൽ​തൊ​ടി, സു​രേ​ഷ് കു​മാ​ർ ഒ​തു​ക്കു​ങ്ങ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി 101 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

Tags : nattu vishesham Sree Narayana Guru's Birthday

Recent News

Corehub Up