പേരൂര്‍ക്കട: പൂജപ്പുര ചാടിയറ ഭാഗത്തും കല്ലയത്തും നന്ദാവനത്തും തണല്‍മരങ്ങള്‍ നിലം പൊത്തി. ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് മരങ്ങള്‍ മറിഞ്ഞുവീണത്. ചാടിയറ ഭാഗത്ത് ടാറിടാത്ത ഇടറോഡില്‍ കുറുകെവീണ മരം ഫയര്‍ഫോഴ്സിന്റെ ഏറേ നേരത്തെ പരിശ്രമത്തിനൊടുവിൽ മുറിച്ചു നീക്കി. കല്ലയത്ത് കുടപ്പനക്കുന്ന് പൗള്‍ട്രി ഫാമിനു സമീപംനിന്ന തണല്‍മരത്തിന്റെ ശിഖരമാണു മുറിഞ്ഞുവീണത്.
ഇതുകൂടാതെ നന്ദാവനം എആര്‍ ക്യാമ്പിനു സമീപം പുസ്തകവില്പ്പനശാലകള്ക്കടുത്തായി പാര്‍ക്കു ചെയ്തിരുന്ന ബൈക്കിനു മുകളില്‍ മരം വീണു. തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരെത്തിയാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
Tags : nattu vishesham Trees were planted