അങ്ങാടിപ്പുറം: പരിഷത്ത് ജില്ലാ ക്യാമ്പിന്റെ സമാപനത്തില്‍ പെരിന്തല്‍മണ്ണ ഗവണ്മെന്റ് പോളിടെക്നിക്ക് കാമ്പസില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. മുന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിച്ചു. രൂക്ഷമായ കാലാവസ്ഥാ വ്യതിയാനം മാനവരാശി നേരിടുന്ന വന്‍ വിപത്താണെന്ന് അദ്ദേഹം പറഞ്ഞു.
അസാധാരണമായ താപനില വര്‍ധനവാണ് ഇപ്പോള്‍ നാം നേരിട്ടു കൊണ്ടിരിക്കുന്നത്. മരമാണ് അതിനുള്ള മറുപടിയെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വി.ആര്. പ്രമോദ്, സെക്രട്ടറി വി. രാജലക്ഷ്മി, മേഖലാ സെക്രട്ടറി എ.കെ. അബ്ദുറഹ്മാന്, വേണു പാലൂര്, എന്‍. സ്മിത, കെ. രുഗ്മിണി, പി. അംബിക, കെ. രാമകൃഷ്ണന്, എം.പി. അജയകുമാര്‍, കെ.നവീന്‍ ചന്ദ്രന്, സുനില്പെഴുങ്കാട് എന്നിവര്‍ പങ്കെടുത്തു.