നേമം: തിരുവനന്തപുരം നഗരസഭയും നേമം കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച "പ്രകൃതിക്കായി ഒരുമിക്കാം" പരിസ്ഥിതി ദിനാചരണം പാപ്പനംകോട് ഗവ. എച്ച്എസിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരമന അജിത് ഉദ്ഘാടനം ചെയ്തു.
എസ്റ്റേറ്റ് വാർഡ് കൗൺസിലർ ആർ. അഭിലാഷ് അധ്യക്ഷനായി. നേമം കൃഷി ഓഫീസർ കെ.ജി. ബിനുലാൽ, സ്കൂൾ ഇക്കോ ക്ലബ് കോ -ഓർഡിനേറ്റർ ആൻഡ് സ്റ്റാഫ് സെക്രട്ടറി സുനിൽകുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.കെ. എഡിസൺ, കൃഷി അസിസ്റ്റന്റ് വി.എം. ഉമ, കെ. വി. ബിനിത എന്നിവർ പങ്കെടുത്തു. പ്രഥമാധ്യാപിക ജി.എസ്. പ്രമീള സ്വാഗതം പറഞ്ഞു.