വിതുര: മാങ്കാട് എൻഎസ്എസ് കരയോഗം വാർഷികം താലൂക്ക് യൂണിയൻ അംഗം ആർ.എസ്. ബൈജു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി.ഗിരീശൻനായർ അധ്യക്ഷനായി.
സെക്രട്ടറി വി. വിജേന്ദ്രൻനായർ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ വിജയികളെ അനുമോദിച്ചു. മുതിർന്ന പൗരൻമാരെ ആദരിച്ചു. ചികിത്സാ ധനസഹായവും പഠനോപകരണങ്ങളും വിതരണം ചെയ്തു. കരയോഗം മുൻ പ്രസിഡന്റ് ജി. ഭാസ്കരപിള്ള, വനിതാസമാജം പ്രസിഡന്റ് ആർ. കുമാരി, വനിതാസമാജം സെക്രട്ടറി ദിവ്യ, ബി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham NSS Annual Meeting