x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ച്ചാം​തോ​ട് ചെ​ന്ത​ണ്ടി​ൽ പു​ലി പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു


Published: June 9, 2026 04:04 AM IST | Updated: June 9, 2026 04:04 AM IST

ക​ല്ല​ടി​ക്കോ​ട്: മാ​ച്ചാം​തോ​ട് ചെ​ന്ത​ണ്ടി​ൽ പു​ലി പ​ശു​ക്കി​ടാ​വി​നെ ക​ടി​ച്ചു​കൊ​ന്നു. പാ​റ​മ​ട​യി​ൽ ഈ​റ്റ​ത്തോ​ട് റെ​ജി സെ​ബാ​സ്റ്റ്യ​ന്‍റെ ര​ണ്ടു​വ​യ​സ് പ്രാ​യ​മു​ള്ള പ​ശു​ക്കി​ടാ​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പു​ലി കൊ​ന്നു​തി​ന്ന​ത്.

ക്ഷീ​ര​ക​ർ​ഷ​ക​നാ​യ റെ​ജി​യു​ടെ വീ​ടി​നു സ​മീ​പ​ത്തെ തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന അ​ഞ്ചു​പ​ശു​ക്ക​ളി​ൽ ഒ​ന്നി​നെ​യാ​ണു കൊ​ന്ന​ത്.

കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും പു​ലി​യാ​ണ് പ​ശു​ക്കു​ട്ടി​യെ ക​ടി​ച്ചു​കൊ​ന്ന​തെ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് കൂ​ടു സ്ഥാ​പി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നു​മു​ന്പ് ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നും പു​ലി​യെ കൂ​ടു​വ​ച്ച് പി​ടി​കൂ​ടി​യി​രു​ന്നു. പു​ലി​യെ ശി​രു​വാ​ണി കേ​ര​ള​മേ​ട്ടി​ൽ തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു.

അ​തേ പു​ലി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഈ ​പ്ര​ദേ​ശ​ത്തെ​ത്തി ആ​ടു​ക​ളെ ക​ടി​ച്ചു​കൊ​ല്ലു​ക​യും എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തി​രു​ന്നു. വാ​ക്കോ​ട​ൻ മേ​ഖ​ല​യി​ൽ എ​ത്തു​ന്ന പു​ലി​ക​ളെ കൂ​ടു​വ​ച്ച് പി​ടി​ച്ച് സ​മീ​പ​ത്തെ വ​ന​ത്തി​ൽ തു​റ​ന്നു വി​ടു​ന്ന​താ​ണ് വീ​ണ്ടും പു​ലി​ക​ൾ എ​ത്താ​ൻ കാ​ര​ണ​മെ​ന്നു പ്ര​ദേ​ശ​ത്തു​കാ​ർ പ​റ​യു​ന്നു.

ത​ച്ച​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​കാ​ശ് തോ​മ​സ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി കെ.​എ. തു​ള​സി ഉ​റ​പ്പു​ന​ൽ​കി.

Tags : Nattuvishesham Local News Tiger kills

Recent News

Corehub Up