x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഗ​ണി​ത​ശാ​സ്ത്ര ശി​ല്പ​ശാ​ല 28ന്


Published: June 9, 2026 05:13 AM IST | Updated: June 9, 2026 05:13 AM IST

പാ​ല​ക്കാ​ട്: ഐ​ഐ​ടി​യി​ൽ എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി 28ന് ​പാ​ല​ക്കാ​ട് മാ​ത്ത് സ​ർ​ക്കി​ൾ 2026 സെ​ല​ക്്ഷ​ൻ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജി​ല്ല​യി​ലെ പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, കു​ഴ​ൽ​മ​ന്ദം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. 28ന് ​കാ​ന്പ​സി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

രാ​വി​ലെ 9. 30 ന് ​അ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​വി​ധ ഗ​ണി​ത​ശാ​സ്ത്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30 ന് ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രീ​ക്ഷ​യും ന​ട​ത്തും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളെ മൂ​ന്ന് വ​ർ​ഷ​ത്തെ മാ​ത്ത് സ​ർ​ക്കി​ൾ പ​രി​പാ​ടി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്താം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ എ​ല്ലാ മാ​സ​വും ര​ണ്ടാം ശ​നി​യാ​ഴ്ച​യും നാ​ലാം ഞാ​യ​റാ​ഴ്ച​യും വി​വി​ധ സെ​ഷ​നു​ക​ൾ ന​ൽ​കും. ഒ​രു പ്ര​ത്യേ​ക ഗ​ണി​ത​വി​ഷ​യ​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ഓ​രോ സെ​ഷ​നും ന​ട​ക്കു​ന്ന​ത്.

വി​ദ​ഗ്ധ​രാ​യ മെ​ന്‍റ​ർ​മാ​രി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കാ​നും അ​വ​രു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. ഫീ​സോ നി​ർ​ബ​ന്ധി​ത ഹാ​ജ​രോ പ​രീ​ക്ഷ​ക​ളോ ഉ​ണ്ടാ​യി​രി​ക്കി​ല്ല. സെ​ഷ​നു​ക​ൾ ഐ​ഐ​ടി പാ​ല​ക്കാ​ട് കാ​ന്പ​സി​ൽ ന​ട​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് കാ​ന്പ​സി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്രാ​സൗ​ക​ര്യ​വും ഒ​രു​ക്കും.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 10 മു​ത​ൽ 24 വ​രെ https://mathcircle.iitpkd.ac.in/ ൽ ​ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

Tags : Nattuvishesham Local News Mathematics workshop IIT Palakkad

Recent News

Corehub Up