അഞ്ചല്‍ : കോണ്‍ഗ്രസ് അലയമണ്‍ മണ്ഡലം കമ്മിറ്റിയും പ്രഫ. സാം പനംകുന്നേല്‍ ഫൗണ്ടേഷനും സംയുക്തമായി 10,12 ക്ലാസിലെ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ ഉള്‍പ്പടെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ അനുമോദിക്കാനായി അലയമണ്ണില്‍ പ്രതിഭാസംഗമം സംഘടിപ്പിച്ചു. കരുകോണ്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ കൂടിയ യോഗം എം.എം. നസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. സാദിക് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ശ്രീകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി കെ.ജി. സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലിക്കുട്ടി, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എച്ച.് സുനില്‍ ദത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാഹീന് കാട്ടുംപുറം, പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് മാത്യു, അനില്‍ പൊയ്ക വിള, തോമസ് മണ്ണില്‍, ശ്രീലത, സിഡിഎസ് ചെയര്‍പേഴ്സണ്‍ സജീനാ ഷിബു, എം.എസ്. മുരുകന് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Talent show Karukon