Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karukon

Kollam

ക​രു​കോ​ണി​ല്‍ പ്ര​തി​ഭാസം​ഗ​മം

അ​ഞ്ച​ല്‍ : കോ​ണ്‍​ഗ്ര​സ് അ​ല​യ​മ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യും പ്ര​ഫ. സാം ​പ​നം​കു​ന്നേ​ല്‍ ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി 10,12 ക്ലാ​സി​ലെ പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പ​ടെ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ പ്രാ​ഗ​ത്‌ഭ്യം തെ​ളി​യി​ച്ച​വ​രെ അ​നു​മോ​ദി​ക്കാ​നാ​യി അ​ല​യ​മ​ണ്ണി​ല്‍ പ്ര​തി​ഭാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​രു​കോ​ണ്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ കൂ​ടി​യ യോ​ഗം എം.​എം. ന​സീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ദി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ.ശ്രീ​കു​മാ​ര്‍, ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​ജി. സാ​ബു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ല്ലി​ക്കുട്ടി, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ച്ച.് സു​നി​ല്‍ ദ​ത്ത്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മാ​ഹീ​ന്‍ കാ​ട്ടും​പു​റം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജേ​ക്ക​ബ് മാ​ത്യു, അ​നി​ല്‍ പൊ​യ്ക വി​ള, തോ​മ​സ് മ​ണ്ണി​ല്‍, ശ്രീ​ല​ത, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​ജീ​നാ ഷി​ബു, എം.​എ​സ്. മു​രു​ക​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up