മുള്ളൂർക്കര: വാഴക്കോട് വളവിൽ ഇറങ്ങിയ കാട്ടാന കൃഷിനാശം വരുത്തുകയും വേലികളും മതിലുകളും തകർക്കുകയും ചെയ് തു. വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയോരത്തെ ത്തിയാണു കാട്ടാന മടങ്ങിയത്.
വാഴക്കോട് സ്വദേശി അത്താണിപ്പറമ്പിൽ വീട്ടിൽ ഷംസുവിന്റെ പുരയിടത്തിലിറങ്ങിയ കാട്ടാന, കവുങ്ങ്, വാഴ, മഞ്ഞൾ ഉൾപ്പടെയുള്ള കാർഷികവിളകൾ നശിപ്പിച്ചു. ഷംസുവിന്റെ വീടിനരികിലൂടെ നടന്നാണ് ആന സംസ്ഥാന പാതയോരത്ത് എത്തിയത്.
കഴിഞ്ഞ രണ്ടുദിവസമായി ഷംസുവും കുടുംബവും ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടിലില്ലായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് കാട്ടാന വീട്ടിലെത്തി കൃഷികൾ നശി പ്പിച്ചതായി അറിയുന്നത്. തുടർന്ന് വനം വകുപ്പിനെയും പഞ്ചായത്തിനെയും കൃഷി വകുപ്പ് ഉദ്യോഗ സ്ഥരെയും വിവരമറിയിച്ചു.
കാട്ടാനശല്യം കാരണം രാത്രിയിൽ വീടിനുപുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണന്ന് പ്രദേശവാസികളും പറയുന്നു.
Tags : Nattuvishesham Local News Mullurkara