x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ശു​​​​ശ്രൂ​​​​ഷാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന് തു​​​​ട​​​​ക്കം


Published: June 9, 2026 04:48 AM IST | Updated: June 9, 2026 04:48 AM IST

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ക​​​​ത്തോ​​​​ലി​​​​ക്ക മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ശു​​​​ശ്രൂ​​​​ഷാ വി​​​​ഭാ​​​​ഗം (കാ​​​​ത്ത​​​​ലി​​​​ക് മെ​​​​ന്‍റ​​​​ൽ ഹെ​​​​ൽ​​​​ത്ത് മി​​​​നി​​​​സ്ട്രി- സി​​​​എം​​​​എ​​​​ച്ച്എം) പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ചു.

സ​​​​ന്ദേ​​​​ശ​​​​നി​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പു​​​​തി​​​​യ സേ​​​​വ​​​​ന മേ​​​​ഖ​​​​ല​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ബേ​​​​സി​​​​ക് കൗ​​​​ൺ​​​​സലിം​​​​ഗ് സ്കി​​​​ൽ​​​​സ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് കോ​​​​ഴ്സി​​​​ന്‍റെ പ്ര​​​​ഥ​​​​മ ബാ​​​​ച്ചി​​​​ന്‍റെ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് വി​​​​ത​​​​ര​​​​ണ​​​​വും ന​​​​ട​​​​ന്നു.

ച​​​​ട​​​​ങ്ങി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം പ​​​​രി​​​​സ്ഥി​​​​തി സൗ​​​​ഹൃ​​​​ദ​​​​മാ​​​​യ​​​​ത് ശ്ര​​​​ദ്ധി​​​​ക്ക​​​​പ്പെ​​​​ട്ടു. പ​​​​തി​​​​വ് ദീ​​​​പം തെ​​​​ളി​​​​ക്ക​​​​ലി​​​​നും പൂ​​​​ച്ചെ​​​​ണ്ട് ന​​​​ൽ​​​​ക​​​​ലി​​​​നും പ​​​​ക​​​​രം, ഫ​​​​ല​​​​വൃ​​​​ക്ഷ​​​​ത്തൈ ന​​​​ട്ടു പ​​​​രി​​​​പാ​​​​ലി​​​​ക്കു​​​​ന്ന പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും അ​​​​തി​​​​ഥി സ്വീ​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​ത്തി​​​​യ​​​​ത്.

വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ മോ​​​​ൺ. സ്ക​​​​റി​​​​യാ ക​​​​ന്യാ​​​​കോ​​​​ണി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡോ. ​​​​സി​​​​സ്റ്റ​​​​ർ ജോ​​​​വാ​​​​ൻ ചു​​​​ങ്ക​​​​പ്പു​​​​ര എം​​​​എം​​​​എ​​​​സ് മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ രം​​​​ഗ​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വവും സം​​​​ബ​​​​ന്ധി​​​​ച്ച് പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി.
സി​​​​എം​​​​എ​​​​ച്ച്എം കേ​​​​ര​​​​ള റീ​​​​ജ​​​​ൺ അ​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​ചി​​​​ൽ​​​​ട്ട​​​​ൺ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ സ​​​​ഭ​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളും കൗ​​​​ൺ​​​​സലിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ക​​​​ത​​​​യും വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു.

പ​​​​രി​​​​ശീ​​​​ല​​​​ന കോ​​​​ഴ്സ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു. കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നും കൗ​​​​ൺ​​​​സ​​​​ലിം​​​​ഗ് സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നും വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ സി​​​​എം​​​​എ​​​​ച്ച്എം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.
സി​​​​എം​​​​എ​​​​ച്ച്എം ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ഡോ. അ​​​​നീ​​​​ഷ്, സി​​​​സ്റ്റ​​​​ർ ജി​​​​ഷ സി​​​​എം​​​​സി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. ആ​​​​ദ്യ ബാ​​​​ച്ചി​​​​ൽ 80 പേ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്ത് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് നേ​​​​ടി.

Tags : nattu vishesham Mental Health Care Department

Recent News

Corehub Up