x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെരുവുനായ ആക്രമണം : ന​ഗ​ര​സ​ഭ ക​ണ്ണുതു​റ​ന്നു; ആ​റു നാ​യക​ളെ പിടിച്ചു


Published: June 9, 2026 05:47 AM IST | Updated: June 9, 2026 05:47 AM IST

പേ​രൂ​ര്‍​ക്ക​ട: ഒ​രു വ​യോ​ധി​ക​നെ തെരുവു നായക​ള്‍ ആക്രമിച്ചു പരിക്കേൽപ്പിച്ചതി നു പിന്നാലെ കണ്ണുതുറന്ന തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ രാ​ത്രി മാ​ത്രം ആറു തെരുവുനായകളെ പിടികൂടി. പ​കു​തി​യി​ലേ​റെ പ്ര​ദേ​ശ​ത്ത് തെരുവു നായ കൾ ഇനിയും ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

നി​ര​വ​ധി ഇ​ട​റോ​ഡു​ക​ള്‍ ചേ​രു​ന്ന ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​നിന്നു നായ കൾ വ​ന്നു​കൂടുന്നുണ്ട്. ഇ​വ​യ്ക്ക് മാം​സാ​ഹാ​രം ന​ല്‍​കു​ന്ന​വ​രാ​ണ് നാ​യകളെ അ​ക്ര​മാ​സ​ക്ത​രാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ വ​രു​മ്പോ​ള്‍ ഇ​വ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കുകയാണ്. വാ​ഹ​ന​ങ്ങ​ളി​ല്‍ പോ​കു​ന്ന​വ​രെ​പ്പോ​ലും നാ​യകൾ ആ​ക്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​മാ​യി ഇ​തു​വ​ഴി​വ​രാ​ന്‍ ജ​ന​ങ്ങ​ള്‍ ഭ​യ​ക്കു​ന്നു​ണ്ടെ​ന്നും പ്ര ദേശവാസികൾ ആരോപിക്കുന്നു.

പാ​ര്‍​ക്ക് ചെ​യ്തി​രി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ​യും കാ​റു​ക​ളു​ടെ​യും അ​ടി​യി​ല്‍ കി​ട​ക്കു​ന്ന നാ​യ്ക്ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​മ്പോ​ള്‍ ചാ​ടി​വീ​ഴും. ഇ​വ​യെ ഫ​ല​പ്ര​ദ​മാ​യി വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നു ക​ട്ട​ച്ച​ല്‍ റ​സി. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി അ​നി​ല്‍​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

കണ്ണിനു ഗുരുതര പരിക്കേറ്റ ച​ന്ദ്ര​ന് ഒ​രു ശ​സ്ത്ര​ക്രി​യ​കൂ​ടി വേ​ണം

പേ​രൂ​ര്‍​ക്ക​ട: തെരുവു നാ​യക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ണ്ണുക​ല​ങ്ങി മു​ഖം വി​കൃ​ത​മാ​യ നി​ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള ഗൃ​ഹ​നാ​ഥ​ന് ഒരു ശസ്ത്രക്രിയ കൂടി വേണം. വ​ട്ടി​യൂ​ര്‍​ക്കാ​വ് വേ​ട്ട​മു​ക്ക് ക​ട്ട​ച്ച​ല്‍ റോ​ഡ് കെ​ആ​ര്‍​ഡ​ബ്ല്യു​എ 192 സാ​യി​പ്ര​ഭ​യി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന ച​ന്ദ്ര​നാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.

വീ​ട്ടി​ല്‍​നി​ന്നു ക​ട​യി​ലേ​ക്കു പോ​കാ​ന്‍ പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് തെ​രു​വു​നാ​യ​ക​ള്‍ ച​ന്ദ്ര​നെ ആ​ക്ര​മി​ച്ച​ത്. നി​ല ത്തു​വീ​ണ ച​ന്ദ്ര​ന്‍റെ ക​ണ്ണി​നു നാ​യ​ക​ളു​ടെ ക​ടി​യേ​റ്റ​തി​നാ ൽ ​ക​ണ്‍​പോ​ള ന​ഷ്ട​പ്പെ​ട്ടു. കാ​ഴ്ച തി​രി​ച്ചു​കി​ട്ട​ണ​മെ​ങ്കി​ല്‍ ഒ​രു ശ​സ്ത്ര​ക്രി​യ​കൂ​ടി ന​ട​ത്ത​ണം. ചു​ണ്ടു​ക​ളു​ടെ കു​റേ​ഭാ​ഗ​വും ന​ഷ്ട​പ്പെ​ട്ടു. ബാ​ക്കി​ഭാ​ഗ​ത്തു തു​ന്ന​ലു​ക​ളി​ട്ടു. നാ​യ​ക​ളു​ടെ ശ​ല്യ​ത്തെ​ക്കു​റി​ച്ച് അ​ധി​കാ​രി​ക​ളോ​ടു നി​ര​വ​ധി​ ത​വ​ണ പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

നാ​യ​ക​ളു​ടെ ക​ടി​യേ​റ്റു തൂ​ങ്ങി​യ ക​ണ്ണി​ന്‍റെ ഭാ​ഗം കൈ​കൊ​ണ്ട് പൊ​ത്തി​പ്പി​ടി​ച്ചാ​ണ് ച​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ഭാ​ര്യ സ​രോ​ജ​വും മ​ക​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ​മീ​പ​വാ​സി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ​രും ഒ​പ്പം പോ​കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​ല​ക്ട്രി​ക് പ​ണി​യും ആ​ശാ​രി​പ്പ​ണി​യും ചെ​യ്തു​വ​ന്ന ച​ന്ദ്ര​ന്‍ പ്രാ​യാ​ധി​ക്യ​ത്തി​നി​ട​യി​ലും ജോ​ലി​ക്കു​പോ​യി​രു​ന്ന​താ​ണ്. ആ ​മാ​ര്‍​ഗ​മാ​ണ് ഇ​പ്പോ​ള്‍ അ​ട​ഞ്ഞി​രി​ക്കു​ന്ന​ത്. ആ​ദ്യ ദി​വ​സം മ​രു​ന്നി​നും മ​റ്റു​മാ​യി 10,000 രൂ​പ ചെ​ല​വാ​യി. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​ണ​ച്ചെ​ല​വു​ണ്ട്. മ​ക​ളു​ടെ ജോ​ലി​യാ​ണ് ച​ന്ദ്ര​ന്‍റെ കു​ടും​ബ​ത്തി​നി​പ്പോ​ള്‍ താ​ങ്ങാ​യി​ട്ടു​ള്ള​ത്.

ക​ട്ട​ച്ച​ല്‍ റ​സി. അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ ഇ​ദ്ദേ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ട്. ച​ന്ദ്ര​നു​വേ​ണ്ടി ഒ​രു സ​ഹാ​യ​നി​ധി രൂ​പീ​ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കാ​നു​മാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ച​ന്ദ്ര​ന് എ​ത്ര​നാ​ള്‍ ചി​കി​ത്സ വേ​ണ്ടി​വ​രു​മെ​ന്നതിനെക്കുറിച്ച് ഡോക്ടർമാ രും വ്യക്തമാക്കിയിട്ടില്ല.

മ​ധു​വി​നു​നേ​രേ​യു​ള്ള നാ​യകളു​ടെ ആ​ക്ര​മ​ണം വി​വ​രി​ച്ച് ബ​ന്ധു​ക്ക​ള്‍

പേ​രൂ​ര്‍​ക്ക​ട: ശ​നി​യാ​ഴ്ച അ​ര്‍​ധരാ​ത്രി​യോ​ടു​കൂ​ടി തെരുവു നായകൾ വ​യോ​ധി​ക​നെ ക​ടി​ച്ചു​പറിച്ച രം​ഗം വി​വ​രി​ച്ച് ബ​ന്ധു​ക്ക​ള്‍. വ​ലി​യ​ശാ​ല സ്വ​ദേ​ശി മ​ധു (65) വി​നെ​യാ​ണ് നാ​യകള്‍ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച​ത്.

വ​ലി​യ​ശാ​ല കാ​വ​ല്ലൂ​ര്‍ ക്ഷേ​ത്ര പ​രി​സ​ര​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന മ​ധു നാ​യ​ക്കൂ​ട്ട​ത്തെ ക​ണ്ട​പ്പോ​ൾ ആ​ദ്യം ഓ​ടി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു. ന​ട​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു. അ​പ്പോ​ഴേ​ക്കും എ​ല്ലാം​കൂ​ടി വ​ള​ഞ്ഞി​ട്ട് ആ​ക്ര​മ​ണ​മാ​യി. കൈ​ക​ള്‍​കൊ​ണ്ട് ആ​ട്ടി​യോ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ക​ടി​യേ​റ്റ​ത്. ഇ​തി​നി​ടെ ഇ​ട​തു​കൈ​യി​ല്‍​നി​ന്ന് മാം​സം ഒ​ന്നോ​ടെ നാ​യ​ക​ൾ ക​ടി​ച്ചെ​ടു​ത്തു. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വേ​ണു​ഗോ​പാ​ല്‍ (32), വി​പി​ന്‍ (22) എ​ന്നി​വ​ര്‍​ക്കും നാ​യ​ക​ളു​ടെ ക​ടി​യേ​റ്റെ​ങ്കി​ലും പ​രി​ക്ക് ഗു​രുത​ര​മല്ല. നി​ല​വി​ല്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണു മ​ധു.

ത​ന്‍റെ കൈ ​വി​കൃ​ത​മാ​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് മ​ധു ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇക്കാര്യത്തിൽ എ​ന്തു​ചെ​യ്യാ​നാ​കു​മെ​ന്നു ഡോ​ക്ട​ര്‍​മാ​രും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. വേ​ദ​ന​യ്ക്കു​ള്ള ഇ​ന്‍​ജ്ക്ഷ​നും മ​രു ന്നു​ക​ളും ന​ല്‍​കു​ന്നു​ണ്ട്.

മാം​സം പോ​യ​ഭാ​ഗ​ത്ത് പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി ചെ​യ്യു​ക​മാ​ത്ര​മാ​ണ് ശാ​ശ്വത പ​രി​ഹാ​രം. എ​ന്നാ​ല്‍​പ്പോ​ലും പ​ഴ​യ പോ​ലെ​യു​ള്ള അ​വ​സ്ഥ​യി​ലെ​ത്താ​ൻ സാ​ധി ക്കു​മോ​യെ​ന്നു സം​ശ​യ​മു​ണ്ട്. പ്ലാ​സ്റ്റി​ക് സ​ര്‍​ജ​റി​ക്കു​ള്ള പ​ണം കു​ടും​ബ​ത്തി​ന്‍റെ പ​ക്ക​ലി​ല്ല. നി​ന​ച്ചി​രി​ക്കാ​തെ​യു​ണ്ടാ​യ തെ​രു വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​ക​ച്ചി​രി​ക്കു​ക​യാ​ണ് കു​ടും​ബം. വ​ലി​യ​ശാ​ല മു​ന്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​സ്. കൃ​ഷ്ണ​കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ധു​വി​നോ​ട് വി​വ​ര​ങ്ങ​ള്‍ തേടി.

വ​യോ​ധി​ക​നു​നേ​രേ ആ​ക്ര​മ​ണ​മു​ണ്ടാ​യി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ഡോ​ഗ്‌​സ്‌​ക്വാ​ഡ് ഊ​ര്‍​ജ്ജ​സ്വ​ല​മാ​യി മു​ന്നി​ട്ടി​റ​ങ്ങി. നാ​യക​ളു​ടെ ശ​ല്യ​മു​ണ്ടെ​ന്ന നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും പ​രാ​തി​ക​ളെ​ല്ലാം അ​വ​ഗ​ണി​ച്ച ന​ഗ​ര​സ​ഭ ഒ​ടു​വി​ല്‍ വി​പ​ത്തു​ണ്ടാ​യ​പ്പോ​ഴാ​ണ് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്ന ആ​രോ​പ​ണം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. അ​തേ​സ​മ​യം മ​ധു​വി​നെ ക​ടി​ച്ച​ത് പേ​പ്പ​ട്ടി​യാ​ണോ​യെ​ന്ന സം​ശ​യ​വുമു ണ്ട്. മ​ധു​വി​നെ​യും കു​ടും​ബ​ത്തെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : nattu vishesham Stray dog attack

Recent News

Corehub Up