x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ടു​ക​ൾ ശു​ചീ​ക​രി​ച്ചി​ല്ല; ക​ട്ടേ​പ്പാ​ട​ത്ത് വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി


Published: June 9, 2026 06:46 AM IST | Updated: June 9, 2026 06:46 AM IST


ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 10,11 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ക​ട്ടേ​പ്പാ​ട​ത്തു​ള്ള തോ​ടു​ക​ൾ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യി​ട്ടും മു​ഴു​വ​നാ​യും ശു​ചീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി. തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​പ്പോ​കാ​തെ മാ​ലി​ന്യ​ങ്ങ​ളും മ​റ്റും മ​ഴ​വെ​ള്ള​ത്തോ​ടൊ​പ്പം സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ക‍​യ​റു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.
മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട്ടേ​പ്പാ​ട​ത്തു​ള്ള ചെ​റി​യ തോ​ട് വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഇ​ത് പൂ​ർ​ണ​മാ​യി​ട്ടി​ല്ല . വ​ലി​യ തോ​ട്ടി​ൽ കു​ള​വാ​ഴ​ക​ളും മാ​ലി​ന്യ​വും മൂ​ലം ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മ​ഴ ശ​ക്തി പ്രാ​പി​ച്ചു ക​ഴി​ഞ്ഞാ​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
സ​മീ​പ​ത്തെ ചെ​റി​യ കാ​ന​ക​ളും മ​റ്റും വൃ​ത്തി​യാ​ക്കി​യി​ട്ടും പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗം ശു​ചീ​ക​രി​ക്കാ​ത്ത​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണെ​ന്നും വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ തോ​ടു​ക​ൾ വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി

Tags : nattu vishesham The canals were not cleaned

Recent News

Corehub Up