x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നംവ​കു​പ്പി​ന്‍റെ 15 വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ഴും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത്

തോ​മ​സ്കു​ട്ടി ചാ​ലി​യാ​ർ
Published: June 9, 2026 07:49 AM IST | Updated: June 9, 2026 07:49 AM IST

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ് നേ​രി​ടു​ന്നു. വ​നം വ​കു​പ്പി​നെ വെ​ട്ടി​ലാ​ക്കു​ന്ന​വി​ധം നി​ല​വി​ലെ വാ​ഹ​ന​ങ്ങ​ളി​ൽ ഏ​ഴെ​ണ്ണം കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ്. അ​തി​നാ​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കും.

നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ ഡി​എ​ഫ്ഒ, എ​സി​എ​ഫ്, റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 15 വാ​ഹ​ന​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ എ​സി​എ​ഫ്, നി​ല​ന്പൂ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ, സെ​ൻ​ട്ര​ൽ ന​ഴ്സ​റി റേ​ഞ്ച് ഓ​ഫീ​സ​ർ, അ​ക​ന്പാ​ടം, കൊ​ടു​ന്പു​ഴ, എ​ട​ക്കോ​ട് വ​നം​സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ൾ​പ്പെ​ടെ ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് 15 വ​ർ​ഷം കാ​ല​പ​ഴ​ക്കം പി​ന്നി​ട്ട​ത്.

വ​നം​വ​കു​പ്പ് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് പ്രെ​പ്പോ​സ​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ധ​ന​വ​കു​പ്പ് ഫ​ണ്ട് അ​നു​വ​ദി​ച്ച് പു​തി​യ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​ല​താ​മ​സം എ​ടു​ക്കും.


നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നു കീ​ഴി​ൽ നി​ല​ന്പൂ​ർ, എ​ട​വ​ണ്ണ, വ​ഴി​ക്ക​ട​വ് റേ​ഞ്ചു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ കാ​ല​വ​ധി ക​ഴി​യാ​ത്ത വാ​ഹ​ന​മു​ള്ള​ത് വ​ഴി​ക്ക​ട​വ് റേ​ഞ്ചി​ൽ മാ​ത്ര​മാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെ രൂ​ക്ഷ​മാ​യ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ കു​റ​വ് വ​നം​വ​കു​പ്പി​ന് വ​ലി​യ പ്ര​തി​സ​ന്ധി​യാ​കും.

രാ​ത്രി ഏ​തു സ​മ​യ​ത്തും ജ​ന​ങ്ങ​ളു​ടെ വി​ളി വ​രു​മെ​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത പ​ക്ഷം വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് വി​ളി​ക്കേ​ണ്ട അ​വ​സ്ഥ വ​രും. കാ​ല​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ​ക്ക് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ ഫി​റ്റ്ന​സും ല​ഭി​ക്കി​ല്ല. മ​ല​പ്പു​റം ജി​ല്ല​യു​ടെ പ​കു​തി​യി​ലേ​റെ ഭാ​ഗം വ​രു​ന്ന​ത് നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​ൻ പ​രി​ധി​യി​ലാ​ണ്.

നി​ല​വി​ലു​ള്ള 15 വാ​ഹ​ന​ങ്ങ​ൾ ത​ന്നെ മ​തി​യാ​കാ​ത്ത അ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്പോ​ഴാ​ണ് ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത്. വ​നം​മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ണ്‍ ഉ​ൾ​പ്പെ​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി വേ​ണം കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ക​രം നി​ല​ന്പൂ​ർ നോ​ർ​ത്ത് ഡി​വി​ഷ​നി​ൽ പു​തി​യ വാ​ഹ​നം അ​നു​വ​ദി​ക്കാ​ൻ.

 

Tags : nattu vishesham forest department vehicles

Recent News

Corehub Up