x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ച്ചു; കേ​സെ​ടു​ത്ത്‌ പൊ​ലി​സ്

വെബ് ഡെസ്ക്
Published: August 6, 2026 04:47 AM IST | Updated: August 6, 2026 04:47 AM IST

പ്രതീകാത്മക ചിത്രം

ഫോ​ർ​ട്ടു​കൊ​ച്ചി : കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് വ​യോ​ധി​ക​യെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​യി പ​രാ​തി. ചു​ള്ളി​ക്ക​ല്‍ ഇ​ല്ലി​പ​റ​മ്പ് വീ​ട്ടി​ല്‍ ലി​ല്ലി(65)​യെ​യാ​ണ് മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.

ലി​ല്ലി​യു​ടെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് ലി​ല്ലി കു​ടും​ബ സ​മേ​തം താ​മ​സി​ക്കു​ന്ന ചു​ള്ളി​ക്ക​ലെ വീ​ട്ടി​ല്‍ എ​ത്തി മ​ക​ളെ​യും കൊ​ച്ചു മ​ക​നെ​യും ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും ഇ​തു ചോ​ദ്യം ചെ​യ്ത ലി​ല്ലി​യെ ഇ​രു​മ്പു​കൊ​ണ്ടു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച്് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ അ​ടു​ക്ക​ള​യു​ടെ ജ​ന​ല്‍ ചി​ല്ല് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും   ചെ​യ്തു സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലെ​ത്തി​യ ലി​ല്ലി​യു​ടെ മ​ക​ന്‍ സ​നോ​ഷി​നും മ​ര്‍​ദ​ന​മേ​റ്റു. സം​ഭ​വ​ത്തി​ല്‍ ലി​ല്ലി​യു​ടെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വാ​യ  വാ​ലു​മ്മേ​ല്‍ സ്വ​ദേ​ശി മേ​രി ദാ​സ് മാ​ര്‍​ട്ടി​ന്‍ ജേ​ക്ക​ബി​നെ​തി​രെ തോ​പ്പും​പ​ടി പൊ​ലി​സ് കേ​സെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews case.

Recent News

Corehub Up