ഫോർട്ടുകൊച്ചി : കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധികയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചുള്ളിക്കല്‍ ഇല്ലിപറമ്പ് വീട്ടില്‍ ലില്ലി(65)യെയാണ് മകളുടെ ഭര്‍ത്താവ് മര്‍ദിച്ചതായി പരാതി. തിങ്കളാഴ്ചയാണ് സംഭവം.
ലില്ലിയുടെ മകളുടെ ഭര്‍ത്താവ് ലില്ലി കുടുംബ സമേതം താമസിക്കുന്ന ചുള്ളിക്കലെ വീട്ടില്‍ എത്തി മകളെയും കൊച്ചു മകനെയും ഉപദ്രവിച്ചുവെന്നും ഇതു ചോദ്യം ചെയ്ത ലില്ലിയെ ഇരുമ്പുകൊണ്ടുള്ള ആയുധം ഉപയോഗിച്ച്് മർദിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. പ്രകോപിതനായ ഇയാള്‍ അടുക്കളയുടെ ജനല്‍ ചില്ല് അടിച്ച് തകര്‍ക്കുകയും ചെയ്തു സംഭവം നടക്കുമ്പോൾ വീട്ടിലെത്തിയ ലില്ലിയുടെ മകന് സനോഷിനും മര്‍ദനമേറ്റു. സംഭവത്തില്‍ ലില്ലിയുടെ മകളുടെ ഭര്‍ത്താവായ വാലുമ്മേല്‍ സ്വദേശി മേരി ദാസ് മാര്ട്ടിന് ജേക്കബിനെതിരെ തോപ്പുംപടി പൊലിസ് കേസെടുത്തു.