x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​വേ​ലി നി​വാ​സി​ക​ൾ ക​പ്പ​ക്കൊ​മ്പ​നെ​ക്കൊ​ണ്ട് തോ​റ്റു !

വെബ് ഡെസ്ക്
Published: August 6, 2026 04:48 AM IST | Updated: August 6, 2026 04:48 AM IST

നാ​ട്ടു​കാ​ർ ക​പ്പ​ക്കൊ​മ്പ​നെ​ന്ന് പേ​രി​ട്ട കാ​ട്ടാ​ന കോ​ട്ട​പ്പ​ടി വാ​വേ​ലി മേ​ച്ചേ​രി അ​യ്യ​പ്പ​ന്‍​കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ ക​പ്പ പ​റി​ച്ചു തി​ന്ന​ത്.

കോ​ത​മം​ഗ​ലം: കോ​ട്ട​പ്പാ​റ വ​ന​ത്തി​ൽ നി​ന്നി​റ​ങ്ങു​ന്ന ക​പ്പ​ക്കൊ​മ്പ​നെ​ക്കൊ​ണ്ട് പൊ​റു​തി​മു​ട്ടി വാ​വേ​ലി നി​വാ​സി​ക​ൾ.​കോ​ട്ട​പ്പാ​റ വ​ന​മേ​ഖ​ല​യി​ലെ ഒ​രു കൊ​മ്പ​ന്‍റെ ഇ​ഷ്ട​ഭ​ഷ​ണം ഇ​പ്പോ​ള്‍ ക​പ്പ​യാ​ണ്. സ്ഥി​രം ക​പ്പ തേ​ടി എ​ത്തു​ന്ന കാ​ട്ടു കൊ​മ്പ​ന് നാ​ട്ടു​കാ​ര്‍ ക​പ്പ കൊ​മ്പ​ന്‍ എ​ന്ന പേ​രും ന​ല്‍​കി ക​ഴി​ഞ്ഞു.

നാ​ട്ടു​കാ​ര്‍ കൃ​ഷി ചെ​യ്തി​ട്ടു​ള്ള ക​പ്പ ല​ക്ഷ്യ​മാ​ക്കി എ​ല്ലാ​ദി​വ​സ​വും കാ​ടു​വി​ട്ട് ഇ​റ​ങ്ങു​ക​യാ​ണ് ഈ ​കൊ​മ്പ​ന്‍. കോ​ട്ട​പ്പ​ടി വാ​വേ​ലി മേ​ച്ചേ​രി അ​യ്യ​പ്പ​ന്‍​കു​ട്ടി​യു​ടെ ക​പ്പ കൃ​ഷി​യി​ട​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ദി​വ​സം ഈ ​ആ​ന​യെ​ത്തി ക​പ്പ തി​ന്നു. വീ​ടി​ന് സ​മീ​പ​ത്ത് കു​റു​പ്പം​പ​ടി സ്വ​ദേ​ശി സു​നി​ലി​ന്‍റെ സ്ഥ​ല​ത്താ​ണ് ക​പ്പ കൃ​ഷി ചെ​യ്തി​രു​ന്ന​ത്. ഇ​ന്ന​ലെ​യും ആ​ന ക​പ്പ പ​റി​ച്ചു​തി​ന്നു​ന്ന​ത് നോ​ക്കി​നി​ല്‍​ക്കാ​നെ അ​യ്യ​പ്പ​ന്‍​കു​ട്ടി​ക്ക് ക​ഴി​ഞ്ഞു​ള്ളൂ. ഒ​ച്ച​വ​ച്ചാ​ല്‍ വീ​ടി​ന് നേ​രെ തി​രി​യു​മെ​ന്ന ഭീ​തി ആ​യി​രു​ന്നു മൗ​ന​ത്തി​ന് കാ​ര​ണം.

സ്ഥ​ല​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന് മൂ​ട് ക​പ്പ​കൂ​ടി തി​ന്നാ​ന്‍ ആ​ന ഇ​നി​യും എ​ത്തു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് അ​യ്യ​പ്പ​ന്‍​കു​ട്ടി. വാ​വേ​ലി​യി​ല്‍ മാ​ത്ര​മ​ല്ല വ​നാ​തി​ര്‍​ത്തി​യി​ലെ മ​റ്റ് പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളി​ലാ​യി സ​മാ​ന രീ​തി​യി​ല്‍ ക​പ്പ തി​ന്നാ​ന്‍ ഇ​തേ കൊ​മ്പ​ന്‍ എ​ത്തി​യി​രു​ന്നു. മ​നു​ഷ്യ​ന്‍ ചെ​യ്യു​ന്ന അ​തേ​മാ​തൃ​ക​യി​ല്‍ മൂ​ടോ​ടെ പ​റി​ച്ച​ശേ​ഷം ക​പ്പ തു​മ്പി​കൈ കൊ​ണ്ട് അ​ട​ർ​ത്തി​യെ​ടു​ത്ത്തി​ന്ന് മ​ട​ങ്ങു​ക​യാ​ണ് ആ​ന. ക​പ്പ​ക്കൊ​മ്പ​ന്‍റെ ശ​ല്യം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വി​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Kappakkomban

Recent News

Corehub Up