x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​ശു​ക്ഷേ​മ സ​മി​തി ക​രു​ത​ലാ​യി ‘ജ്വാ​ലാ'​മു​ഖം പ്ര​സ​ന്നം

സ്വന്തം ലേകകൻ
Published: August 6, 2026 04:58 AM IST | Updated: August 6, 2026 04:58 AM IST

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞി​നെ ചി​കി​ത്സ​യ്ക്കു​ശേ​ഷം, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി അ​ധി​കൃ​ത​രി​ൽ നി​ന്നു ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ സ​ന്യ

കൊ​ച്ചി: അ​വ​ൾ ജ്വാ​ല..., അ​വ​ളി​നി ആ​രോ​രു​മി​ല്ലാ​ത്ത​വ​ള​ല്ല, ക​രു​ത​ലും സ്നേ​ഹ​വും കൊ​ണ്ടു വാ​രി​പ്പു​ണ​രാ​ൻ, ചേ​ർ​ത്തു നി​ർ​ത്താ​ൻ ഇ​നി അ​നേ​കം പേ​രു​ണ്ടാ​കും, അ​വ​ൾ മി​ടു​ക്കി​യാ​യി വ​ള​രും. അ​മ്മ​ത്തൊ​ട്ടി​ലി​ൽ ല​ഭി​ച്ച ന​വ​ജാ​ത​ശി​ശു​വി​നെ ചി​കി​ത്സ​യ്ക്കു ശേ​ഷം ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു. ജ്വാ​ല എ​ന്നു പേ​രു ന​ൽ​കി​യ കു​ഞ്ഞി​നെ അം​ഗീ​കൃ​ത ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രാ​യ സ​ന്യാ​സി​നി​മാ​ർ വാ​ത്സ​ല്യ​ത്തോ​ടെ സ്വീ​ക​രി​ച്ചു.

എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലെ അ​മ്മ​ത്തൊ​ട്ടി​ലി​ലാ​ണു ജൂ​ലൈ 17ന് ​രാ​ത്രി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും (സി​ഡ​ബ്ല്യു​സി) ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റും (ഡി​സി​പി​യു) ചേ​ർ​ന്നാ​ണു സ​ർ​ക്കാ​രി​നാ​യി ഏ​റ്റെ​ടു​ത്ത​ത്.

ദി​വ​സ​ങ്ങ​ളോ​ളം ത​ങ്ങ​ളു​ടെ വാ​ത്സ​ല്യ​ത്ത​ണ​ലി​ൽ പ​രി​ച​രി​ച്ച പി​ഞ്ചോ​മ​ന​യെ യാ​ത്ര​യാ​ക്കു​മ്പോ​ൾ, ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​ന് സ്നേ​ഹ​സ​മ്മാ​ന​മാ​യി ഓ​ണ​ക്കോ​ടി​യും അ​ണി​യി​ച്ചാ​ണ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു കൈ​മാ​റി​യ​ത്.

ശി​ശു​രോ​ഗ​വി​ഭാ​ഗം ഡോ​ക്ട​റി​ൽനി​ന്നും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു​വേ​ണ്ടി അം​ഗം അ​ഡ്വ. ശ്രീ​ല​ക്ഷ്മി ഏ​റ്റു​വാ​ങ്ങി​യ കു​ഞ്ഞി​നെ ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്രം അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി.

Tags : Nattuvishesham DistrictNews DeepikaNews Child Welfare

Recent News

Corehub Up