x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രിക്ക്


Published: June 9, 2026 05:37 AM IST | Updated: June 9, 2026 05:37 AM IST

നെ​ടു​മ​ങ്ങാ​ട് : കാ​റും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ​ക്ക് പരിക്കേറ്റു. ജീ​പ്പി​ലെ യാ​ത്ര​ക്കാ​രി ചെ​റു​കോ​ട് സ്വ​ദേ​ശി രാ​ധി​ക​യ്ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ചെ​റു​കോ​ട് സി​ഇ​ടി എ​ൻ​ജി​നീ​യ​റി​ംഗ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.


കാ​ർ ഒാ​ടി​ച്ച വ​ലി​യ​തു​റ സ്റ്റേ​ഷ​നി​ലെ പോലീ​സു​കാ​ര​ൻ അ​നൂ​പ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു പോലീ​സ് പ​റ​ഞ്ഞു. വി​ള​പ്പി​ൽ ശാ​ല പോലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും പോ​ലീ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തെ പ​രി​ധി​യി​ൽ വ​രു​ന്ന അ​രു​വി​ക്ക​ര പോലീ​സിനു കൈ​മാ​റി. അ​രു​വി​ക്ക​ര പോലീ​സ് കേ​സെ​ടു​ത്ത് പെ‌ാ​ലീ​സു​കാരനെ വി​ട്ട​യ​ച്ചു. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ക​രാ​റു​ണ്ടാ​യി. പ​രിക്കേ​റ്റ രാ​ധി​ക നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി.

Tags : nattu vishesham One injured car-jeep collision

Recent News

Corehub Up