ചങ്ങനാശേരി: ഇന്നലെ പുലര്‍ച്ചെ ആഞ്ഞുവീശിയ കൊടുങ്കാറ്റില്‍ വെട്ടിത്തുരുത്തില്‍ മരംവീണ് രണ്ടു വീടുകള്‍ക്കു നാശം സംഭവിച്ചു. നാല് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു.
വെട്ടിത്തുരുത്ത് കുരിശടിക്കും എസ്എന്‍ഡിപി ശാഖാമന്ദിരത്തിനുമിടയിലാണ് സംഭവം. കൊച്ചുപുരയ്ക്കല്‍ അഷറഫ്, പുത്തന്‍പറമ്പില്‍ സന്തോഷ് എന്നിവരുടെ വീടുകള്‍ക്കു മേലാണ് മരംവീണത്.
വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണതിനെത്തുടര്‍ന്ന് ബോട്ട്ജെട്ടി-വെട്ടിത്തുരുത്ത് റോഡില്‍ ഗതാഗത തടസം നേരിട്ടു. വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ വലഞ്ഞു.
ഈ പ്രദേശത്തെ തടസപ്പെട്ട വൈദ്യുതി ചങ്ങനാശേരി കെഎസ്ഇബി സെക്ഷനില്‍നിന്നുള്ള ജീവനക്കാരെത്തി രാത്രിയോടെ പുനഃസ്ഥാപിച്ചു. വാഴപ്പള്ളി പഞ്ചായത്തംഗം അനിയന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെ മരങ്ങള്‍ വെട്ടിമാറ്റി.
തൃക്കൊടിത്താനത്ത് വാഴകൃഷിക്ക് നാശം
തൃക്കൊടിത്താനം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊക്കോട്ടുചിറയില് ഇരുനൂറോളം വാഴകളാണ് ഒടിഞ്ഞത്. നെല്ലൂര്‍ ജോര്‍ജ്കുട്ടി, ജോമോന് എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഴകൃഷിയാണ് നശിച്ചത്.
ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി ഇവര്‍ പറയുന്നു. കൃഷിനാശം കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് പതിനാറു വയസു മുതല്‍ കൃഷി ചെയ്തു ജീവിക്കുന്ന ജോര്‍ജുകുട്ടി പറഞ്ഞു.
Tags : nattu vishesham Storm and rain