x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഞ്ചി​യൂ​രിലെ ആക്രമണം: പ്ര​തി​ക​ളെ സം​ര​ക്ഷി​ച്ച​ യുവാവിനെ അറസ്റ്റുചെയ്തു


Published: June 9, 2026 05:33 AM IST | Updated: June 9, 2026 05:33 AM IST

പേ​രൂ​ർ​ക്ക​ട: പി​താ​വി​നെ​യും മ​ക​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പ്ര​തി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​ൽനി​ന്ന് സം​ര​ക്ഷി​ച്ച​യാ​ളെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. വ​ട്ടി​യൂ​ർ​ക്കാ​വ് പ​ട​യ​ണി റോ​ഡ് ശി​വ​ശ​ക്തി ഭ​വ​നി​ൽ സ​തീ​ഷ് കു​മാ​ർ (46) ആ​ണ് പി​ടി​യി​ലാ​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് കൈ​ത​മു​ക്ക് -ശ്രീ​ക​ണ്ഠേ​ശ്വ​രം റോ​ഡി​ലൂ​ടെ സ്കൂ​ട്ട​റി​ൽ വ​രി​ക​യാ​യി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​ര​ൻ രാ​ജേ​ഷ്, മ​ക​ൻ അ​ഭി​ന​വ് എ​ന്നി​വ​രെ ഒ​രു സം​ഘം ആളുകൾ ക്രൂ​ര​മാ​യി മ​ർ​ദിച്ചു പരിക്കേൽപ്പിച്ചിരുന്നു.

റോ​ഡി​ൽ മാ​ർ​ഗ​ത​ട​സ​മാ​യി ഇ​ട്ടി​രു​ന്ന കാ​ർ നീക്കുന്നതിനായി ഇരുചക്രവാഹനത്തിന്‍റെ ഹോ​ൺ മുഴക്കിയതാണു പ്ര​തി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രി​മി​ന​ൽ കേ​സ് പ്ര​തി ശ്യാം​കു​മാ​ർ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​ഖി​ൽ എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടു​ന്ന​തി​ൽനി​ന്നും സം​ര​ക്ഷി​ക്കാ​നും ഒ​ളി​വി​ൽ ക​ഴി​യാ​നും സാ​ഹ​ച​ര്യം ഒ​രു​ക്കി​യ​ത് സ​തീ​ഷ് കു​മാ​റാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും സു​ഹൃ​ത്താ​ണ് സ​തീ​ഷ്. മ​ർ​ദ​ന​ത്തി​നു​ശേ​ഷം ശ്യാം​കു​മാ​ർ ഒ​ളി​വി​ൽ പോ​യ​ത് സ​തീ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലേ​ക്കാ​യി​രു​ന്നു.

വ​ട്ടി​യൂ​ർ​ക്കാ​വി​ൽ നി​ന്നാ​ണ് ശ്യാം​കു​മാ​റി​നെ പോ​ലീ​സ് പി​ടി​കൂ​ടിയത്. അ​ഖി​ലി​നെ​യും പോ​ലീ​സി​ന്‍റെ പി​ടി​യി​ൽനി​ന്ന് സം​ര​ക്ഷി​ക്കാ​ൻ സ​തീ​ഷ് കു​മാ​ർ ശ്ര​മി​ച്ചി​രു​ന്നു. ഇ​തു​കൂ​ടാ​തെ തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും ഇ​യാ​ൾ കൂ​ട്ടു​നി​ന്ന​താ​യി വ​ഞ്ചി​യൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : nattu vishesham Vanchiyur attack:

Recent News

Corehub Up