x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​കൃ​ഷി തു​ട​ങ്ങി​യ​തി​നൊ​പ്പം പ​ന്നി​ശ​ല്യ​വും


Published: June 9, 2026 04:49 AM IST | Updated: June 9, 2026 04:49 AM IST

വ​ണ്ടി​ത്താ​വ​ളം: എ​ഴു​ത്താ​ണി പ​ള്ളി​മൊ​ക്കി​നു സ​മീ​പം ഞാ​റു​പാ​കി​യ​ത് പ​ന്നി​ക്കൂ​ട്ട​മി​റ​ങ്ങി ന​ശി​പ്പി​ച്ചു. ഞാ​റു​വ​ള​ർ​ന്നു തു​ട​ങ്ങു​മ്പോ​ഴാ​ണ് പ​ന്നി​ക​ൾ ച​വി​ട്ടി​യും ഉ​ഴു​തു​മ​റി​ച്ചും ന​ശി​പ്പി​ച്ചി​ച്ച​ത്. ഞാ​റു​പാ​കി​യ​തി​നു​ചു​റ്റും മ​റ​യു​ണ്ടാ​ക്കി​യി​ട്ടും പ​ന്നി​ക​ളു​ടെ വ​ര​വി​നെ ത​ട​യാ​ൻ ക​ഴി​യു​ന്നി​ല്ല.

അ​ർ​ധ​രാ​ത്രി​വ​രെ പ​ട​ക്കം​പൊ​ട്ടി​ച്ച് പ​ന്നി​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും ഫ​ല​പ്ര​ദ​മാ​കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ വി​ഷ​മ​വൃ​ത്ത​ത്തി​ലാ​ണ്.
നെ​ല്ല​ിന്‍റെ പ​ണം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും മ​റ്റും വാ​യ്പ വാ​ങ്ങി​യാ​ണ് ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham Local News rice cultivation problem with pigs

Recent News

Corehub Up