കല്ലടിക്കോട്: സർവീസ് സഹകരണ ബാങ്ക് കലാ- കായിക- വിദ്യാഭ്യാസ- സാമൂഹ്യ മേഖലകളിൽ മികവ് തെളിയിച്ചവരേയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. മന്ത്രി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആന്റണി മതിപ്പുറം അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത, വൈസ് പ്രസിഡന്റ് യൂസഫ് പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, വാർഡ് മെംബർ രാധ, വി.കെ. ഷൈജു, കെ.ജെ. മുഹമ്മദ്, കെ.കെ. ചന്ദ്രൻ, മുഹമ്മദ് ഹാരിസ്, സി.കെ. മുഹമ്മദ് മുസ്തഫ, എം.യു. ഷംസുദ്ദീൻ പ്രസംഗിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എ. മുഹമ്മദാലി സ്വാഗതവും ബാങ്ക് സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.
Tags : Nattuvishesham Local News Kalladikod Service Cooperative Bank