x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കർഷകർക്ക് സഹായമായി സോ​ളാ​ര്‍ അ​ഗ്രി മെ​ഷീനുമായി വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: June 9, 2026 05:53 AM IST | Updated: June 9, 2026 05:53 AM IST

ചാ​ത്ത​ന്നൂ​ര്‍: എ​ഐ സാ​ങ്കേ​തി​ക വി​ദ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സൗ​രോ​ര്‍​ജ കാ​ര്‍​ഷി​ക ഉ​പ​ക​ര​ണം ചാ​ത്ത​ന്നൂ​ര്‍ എം​ഇ​എ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ രൂ​പ ക​ല്പ​ന ചെ​യ്തു.

അ​വ​സാ​ന വ​ര്‍​ഷ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നിയ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ന്‍റലി​ജ​ന്‍റ് സോ​ള​ര്‍ അ​ഗ്രി മെ​ഷീ​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. പു​ല്ല് വെ​ട്ട്, വി​ത്ത് വി​ത​യ്ക്കു​ക,വ​ളം, വെ​ള്ളം എ​ന്നി​വ ശ​രി​യാ​യ അ​ള​വി​ല്‍ ത​ളി​ക്കു​ക എ​ന്നി​വ ഉ​പ​സ​ക​ര​ണ സ​ഹാ​യ​ത്താ​ല്‍ ചെ​യ്യാ​നാ​കും. സൗ​രോ​ര്‍​ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ഇ​ന്ധ​ന ര​ഹി​ത​വു​മാ​ണ്.

അ​മ​ല്‍ സു​രേ​ഷ്, എ. ​ആ​ഷി​ഖ് മു​ഹ​മ്മ​ദ്, എ​ന്‍. മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍, എ​ന്‍. മു​ഹ​മ്മ​ദ് ഷാ​ഹി​ന്‍ എ​ന്നി​വ​രാ​ണ് ഉ​പ​ക​ര​ണം രൂ​പ​ക​ല്പ​ന ചെ​യ്തു നി​ര്‍​മി​ച്ച​ത്. പ്ര​ഫ. സം​ഗീ​ത സാ​ഗ​ര്‍, ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി ഡോ.എ​സ്. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു യ​ന്ത്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

 

Tags : nattu vishesham Students solar agri machines

Recent News

Corehub Up