ആലുവ: ഓപ്പറേഷൻ പി ഹണ്ടിൽ റൂറൽ ജില്ലയിൽ മൊബൈൽ ഫോണുകൾ ഉൾപ്പടെ 11 ഉപകരണങ്ങൾ പിടികൂടി. ആസാം സ്വദേശിയായ ദിലുകുമാറി (24)നെ പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്തു. ഓപ്പറേഷന്റെ ഭാഗമായി പത്ത് കേസ് രജിസ്റ്റർ ചെയ്തു.
അഞ്ച് സബ്ഡിവിഷനുകളിൽ 19 ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രത്യേക പോലീസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി. ഹണ്ട് സംഘടിപ്പിച്ചത്.
Tags : nattu vishesham Operation P Hunt