പെരുമ്പാവൂർ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് 18 യാത്രക്കാർക്ക് പരിക്കേറ്റു. ചന്ദ്ര (25), ബിന്ദു (35), മിനു (30), അർബിന (22), സുൽഫത്ത് (22), ജിഷ (44), അൽഫോൻസ് (50), പ്രിൻസി (36), അനോന (29), എൽദോസ് (39), വിദ്യ (25), ലിവ (18), മേരി (52), ശശിധരൻ (61), റഫീഖുൽ (18), മൻസ (25), അത്താപ്പുറഹ്മാൻ (50), അനീന (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എഎം റോഡിൽ കുറുപ്പംപടിക്ക് സമീപം വട്ടോളിപ്പടിയിൽ ഇന്നലെ രാവിലെ 7.50നായിരുന്നു അപകടം. കോതമഗംലം - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്ക് പോകുന്നതിനിടെ വട്ടോളിപ്പടിയിൽ വച്ച് ബസ് നിയന്ത്രണംവിട്ട് സമീപത്തെ മരത്തിൽ ഇടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. റോഡിലേക്ക് വീണ മരച്ചില്ലകൾ നീക്കിയ ശേഷം ഗതാഗതം പുനസ്ഥാപിച്ചു.
Tags : nattu vishesham Private bus hits tree