x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ൽ​പ​ന്ത​ൽ നി​ലം​പൊ​ത്തി


Published: June 9, 2026 02:56 AM IST | Updated: June 9, 2026 02:56 AM IST

പ​യ്യ​നം: കാ​റ്റി​ലും മ​ഴ​യി​ലും​പെ​ട്ട് കോ​വ​ൽ​കൃ​ഷി നി​ലം​പൊ​ത്തി. പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നം കാ​വി​യ​ത്ത് രാ​ജു​വി​ന്‍റെ വീ​ടി​നോ​ടു​ചേ​ർ​ന്ന അ​ര​യേ​ക്ക​ർ കൃ​ഷി​യി​ട​ത്തി​ലെ ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട കോ​വ​ൽ​കൃ​ഷി​യാ​ണ് നി​ലം​പൊ​ത്തി​യ​ത്. 

ആ​ഴ്ച​യി​ൽ 200 കി​ലോ​യോ​ളം ഫ​ലം ല​ഭി​ക്കാ​റു​ണ്ടെ​ന്നും ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​രം രൂ​പ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും രാ​ജു കാ​വി​യ​ത്ത് പ​റ​ഞ്ഞു. കൃ​ഷി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സി. അ​ഭി​ലാ​ഷ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

തെ​ക്കും​ക​ര​യി​ൽ മ​ര​ങ്ങ​ൾ വീ​ണു, വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി

തെ​ക്കും​ക​ര: ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ക്കും​ക​ര​യി​ൽ മ​ര​ങ്ങ​ൾ വൈ​ദ്യു​തി​ക​മ്പി​യി​ൽ വീ​ണ് വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി.

പു​ന്നം​പ​റ​മ്പ് വൈ​ദ്യു​തി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലെ മ​ച്ചാ​ട് പ​വ​ർ ലൂം ​പ​രി​സ​രം, കു​ണ്ടു​കാ​ട് വ​ട്ട​പ്പാ​റ, മേ​ലി​ല്ലം ഭാ​ഗ​ത്താ​ണ് വൈ​ദ്യു​തി​ക​മ്പി​യി​ലേ​ക്കു ഭീ​മ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ​ത്. പ​വ​ർ​ലൂം ഭാ​ഗ​ത്ത് വീ​ണ​മ​രം ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്കാ​ണ് വീ​ണ​ത്. ഇ​തി​നെ​തു​ട​ർ​ന്ന് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി.

കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി ഏ​റെ​നേ​രം പ്ര​യാ​സ​പ്പെ​ട്ടാ​ണ് വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.

Tags : Nattuvishesham Local News Kovalpanthal

Recent News

Corehub Up